വന്യജീവി ആക്രമണം തടയാൻ ബജറ്റിൽ 50.85 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാൻ ബജറ്റിൽ 50.85 കോടി രൂപ വകയിരുത്തി. വന്യജീവികളിൽ നിന്ന് സംരക്ഷണമേർപ്പെടുത്താനുള്ള നടപടികൾക്കായി കൃഷി വകുപ്പിന് രണ്ട് കോടി രൂപയും അനുവദിച്ചു.

സംസ്ഥാനത്ത് സമീപകാലങ്ങളിലായി വന്യജീവി ആക്രമണങ്ങളിൽ വലിയ വർധനവുണ്ടായിരുന്നു. കൃഷി നാശത്തിന് പുറമേ വന്യജീവി ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബജറ്റിൽ പ്രത്യേകം തുക വിലയിരുത്തിയത്. 

Tags:    
News Summary - kerala budget 2023 updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.