തിരുവനന്തപുരം: ബജറ്റില്‍ 50,000 കോടിയുടെ റോഡുനവീകരണ പദ്ധതികള്‍. 580 കോടി അടങ്കല്‍ തുക വരുന്ന എട്ട് കെ.എസ്.ടി.പി പദ്ധതികള്‍ നടപ്പാക്കും. ആലപ്പുഴ, കൊല്ലം ബൈപാസുകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപണികള്‍ക്കും വന്‍കിട പ്രോജക്ടുകള്‍ക്കുമായി വകയിരുത്തിയ 1552 കോടിയില്‍നിന്നാണ് ഇതിനുള്ള പണം. ആര്‍.ഐ.ഡി.എഫില്‍നിന്ന് 335 കോടിയും വകയിരുത്തി. സെന്‍ട്രല്‍ റോഡ് ഫണ്ട് ബോര്‍ഡ് പ്രവൃത്തികള്‍ക്ക് 60 കോടി നീക്കിവെച്ചു. ഏനാത്ത് പാലത്തിന്‍െറ കേടുപാടുകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ പാലങ്ങളുടെ സുരക്ഷ സംബന്ധിച്ച് പ്രത്യേക അവലോകനം നടത്തും. മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്ന പ്രൈസ് സോഫ്റ്റ്വെയര്‍ രണ്ടാം ഘട്ടത്തില്‍ കമ്പ്യൂട്ടറൈസ്ഡ് ബില്‍ നിര്‍മാണം, ഇ-മെഷര്‍മെന്‍റ് ബുക്ക്, ആസ്തികളുടെ ഡിജിറ്റലൈസേഷന്‍, കോണ്‍ട്രാക്ടര്‍ ലൈസന്‍സ് രജിസ്ട്രേഷന്‍ എന്നീ ഘടകങ്ങള്‍കൂടി ഉള്‍പ്പെടുത്തും. 1267 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സമ്പൂര്‍ണ മലയോര ഹൈവേയുടെ നിര്‍മാണം ആരംഭിക്കും. ഇതിന് 3,500 കോടിയുടെ നിക്ഷേപം കിഫ്ബി നടത്തും. ഒമ്പതു ജില്ലയിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. ഒമ്പത് തീരദേശ ജില്ലയിലൂടെ 630 കിലോമീറ്റര്‍ നീളുന്ന തീരദേശ ഹൈവേയുടെ നിര്‍മാണത്തിന് കിഫ്ബി 6,500 കോടി നിക്ഷേപിക്കും.
മലയോര, തീരദേശ പാതകള്‍ക്ക് എന്‍.ആര്‍.ഐ ചിട്ടി
കിഫ്ബി വഴി നടപ്പാക്കുന്ന 10,000 കോടിയുടെ തീരദേശ, മലയോര ഹൈവേകള്‍ക്കുള്ള ബോണ്ടുകള്‍ പൂര്‍ണമായും പ്രവാസി ചിട്ടിവഴി സമാഹരിക്കും. ഒരു വിദേശമലയാളിയും സര്‍ക്കാറിന് സംഭാവന നല്‍കേണ്ടതില്ല. കെ.എസ്.എഫ്.ഇയുടെ എന്‍.ആര്‍.ഐ ചിട്ടിയില്‍ ചേര്‍ന്നാല്‍ മതി.
ആദ്യവര്‍ഷംതന്നെ ലക്ഷം പ്രവാസികളെ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ഏതെങ്കിലും പേമെന്‍റ് ഗേറ്റ് വേ വഴി പ്രവാസികള്‍ക്ക് ചിട്ടി തുക അടക്കാം. ഇങ്ങനെ അടക്കുന്ന പണം മുഴുവന്‍ കെ.എസ്.എഫ്.ഇയുടെ പേരില്‍ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളില്‍ നിക്ഷേപിക്കപ്പെടും. ചിട്ടി പിടിക്കുമ്പോഴോ നറുക്കുവീഴുന്ന പണം പിന്‍വലിക്കുമ്പോഴോ ആവശ്യമുള്ള പണം ലഭ്യമാക്കാന്‍ കാള്‍ ഓപ്ഷന്‍ ഉണ്ടാകും.
മിച്ചമുള്ള ഫ്രീ ഫ്ളോട്ട് കിഫ്ബിയുടെ ബോണ്ടുകളില്‍ കിടക്കും. പദ്ധതി നടപ്പാക്കുന്ന ഏതാനും വര്‍ഷംകൊണ്ട് 12,000 കോടി സമാഹരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. പ്രവാസികളുടെ സമ്പാദ്യം ചിട്ടിയിലാണ് നിക്ഷേപിക്കുന്നത്. അതിന് സര്‍ക്കാറിന്‍െറ ഗാരന്‍റിയും നിക്ഷേപകന് കെ.എസ്.എഫ്.ഇയുടെ സുരക്ഷിതത്വവുമുണ്ടാകും. ജൂണിനകം പദ്ധതി ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.