കേരളത്തിലെ കാമ്പസുകളെ ക്രിമിനലുകൾക്ക് വിട്ടുകൊടുക്കില്ല; നടപടിയുണ്ടായില്ലെങ്കിൽ സമരമെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളെ ക്രിമിനലുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിലെ രക്ഷിതാക്കൾ കുട്ടികളെ കാമ്പസുകളിൽ വിടാൻ മടിക്കുന്നു. ക്രിമിനലുകളെ ഒതുക്കി​യില്ലെങ്കിൽ കോൺഗ്രസും യു.ഡി.എഫും വലിയ സമരത്തിന് തുടക്കം കുറിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

വെറ്റിറനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ അന്വേഷണം അട്ടിമറിക്കാനാണ് ശ്രമം. സി.പി.എം അധ്യാപകസംഘടനകളും സിദ്ധാർഥിന്റെ മരണത്തിന് കൂട്ടുനിന്നു. മരണത്തിൽ ഡീനിന്റേയും അധ്യാപകരുടേയും പങ്കുകൂടി അന്വേഷിക്കണം. അന്വേഷണക്കാലയളവിൽ ഇവരെ മാറ്റിനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ പാവങ്ങളോട് ക്രൂരത കാണിക്കുകയാണ്. ഏഴ് മാസമായി സാമൂഹിക സുരക്ഷാ പെൻഷനുകൾ നൽകുന്നില്ല. എസ്.സി/എസ്.ടി വിദ്യാർഥികളുടെ ഗ്രാൻഡ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും പെൻഷൻ നൽകിയില്ലെങ്കിൽ പ്രത്യക്ഷ സമരം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Kerala campuses will not be left to criminals; V.D. Satheesan said that there will be a strike if there is no action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.