ചാവക്കാട്: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവത്ര, പുത്തൻകടപ്പുറം കാളിടകയിൽ റഷീദ് എന്ന അണ്ണാച്ചി റഷീദിനെയാണ് (39) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കോവിഡ് കാലമായതിനാൽ മുഖം മറച്ചു നടന്നിരുന്ന പ്രതിയെ ചാട്ടുകുളത്തിനു സമീപത്തെ കള്ള് ഷാപ്പിൽനിന്നും തന്ത്രപരമായാണ് പിടികൂടിയത്. ലഹരി ഉപയോഗത്തിന് അടിമയായ പ്രതി കഠാര കാണിച്ചു ഭയപെടുത്തിയാണ് വിദ്യാർഥിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അറിയിച്ചു.
എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. യു.കെ. ഷാജഹാൻ, എസ്.ഐമാരായ കെ.പി. ആനന്ദ്, കശ്യപൻ, എ.എസ്.ഐ സുനു, സി.പി.ഒ മാരായ വിപിൻ, ശരത്, മിഥുൻ, സതീഷ്, ജോഷി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.