മുഖ്യമന്ത്രി, മന്ത്രിമാർ, കുടുംബാംഗങ്ങൾ എന്നിവരുടെ വിമാനയാത്ര വിവാദത്തിൽ

കോഴിക്കോട്: കണ്ണൂർ വിമാനത്താവളം ഉൽഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് നേതാക്കളും അവരുടെ കുട ുംബാംഗങ്ങളും ഗൺമാന്മാരും തിരുവനന്തപുരത്തേക്ക് നടത്തിയ വിമാനയാത്ര വിവാദത്തിൽ. ഗോ ​എ​യ​ർ വി​മാ​ന സ​ർ​വി​സി​ ൽ 64 അം​ഗ​ങ്ങ​ളു​ള്ള ഗ്രൂ​പ്​​ ടി​ക്ക​റ്റി​ൽ യാത്ര ചെയ്തതിന്‍റെ ചെലവ് സർക്കാർ വഹിച്ചതാണ് വിവാദത്തിന് വഴിവെച് ചത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് എം.എൽ.എ കെ.എസ് ശബരിനാഥൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പ്രളയകാലത്ത് ഏമാൻ മാർ ധൂർത്തടിക്കുകയാണെന്ന് ശബരിനാഥൻ ആരോപിക്കുന്നു. കൂടാതെ യാത്ര ചെയ്തതിന്‍റെ വിവരങ്ങളും പോസ്റ്റിലൂടെ പുറത്ത ുവിട്ടിട്ടുണ്ട്.

കണ്ണൂർ എയർപോർട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗോ എയർ ഫ്ലൈറ്റിൽ ഒറ്റ പി.എൻ.ആർ നമ്പറിൽ ടിക്കറ്റെടുത്ത് സഞ്ചരിച്ചത് 63 യാത്രക്കാർ. ഇതിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും കുടുംബവും മന്ത് രിമാരും പരിവാരങ്ങളും ഗൺമാൻമാരും സഖാക്കളും ഡി.വൈ.എഫ്.ഐ നേതാക്കളും ഉൾപ്പെടുന്നു.

സംശയിക്കേണ്ട, ഈ ശുഭയ ാത്രക്ക് 2,28,000 രൂപ ചിലവഴിച്ചത് ഒ​ഡെ​പെ​ക് എന്ന തൊഴിൽ വകുപ്പിന് കീഴിലുള്ള സർക്കാർ സ്‌ഥാപനമാണ്. എന്നുമാത്രമല്ല, മ ുഖ്യമന്ത്രിയുൾപ്പെടെ യാത്ര ചെയ്തപ്പോൾ ബില്ലിൽ കൊടുത്തിട്ടുള്ള ഒ​ഡെ​പെ​ക് അഡ്രസ് പോലും വ്യാജമാണ്.

പണ്ട് രാജാക്കന്മാർ നായാട്ടിന് പോകുമ്പോൾ സർവ സന്നാഹവുമായി യാത്ര ചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ ഇടതുപക്ഷ രാജവാഴ്ചയായതു കൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാൻമാരുടെ ഈ ധൂർത്ത്. വിപ്ലവാഭിവാദ്യങ്ങൾ. -ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ഉ​ദ്​​ഘാ​ട​ന ദി​വ​സം ഏ​ർ​പ്പെ​ടു​ത്തി​യ ഗോ ​എ​യ​ർ വി​മാ​ന സ​ർ​വി​സി​ൽ തി​രു​വ​ന​ന്ത​പ​ു​ര​ത്തേ​ക്ക്​ മു​ഖ്യ​മ​ന്ത്രി കു​ടും​ബ​ത്തോ​ടൊ​പ്പം തി​രി​ച്ച​ത്​ മ​ന്ത്രി​മാ​രും മ​റ്റ്​ നേ​താ​ക്ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മു​ൾ​പ്പെ​ടെ 64 അം​ഗ​ങ്ങ​ളു​ള്ള ഗ്രൂ​പ്​​ ടി​ക്ക​റ്റി​ലാണ്. സ​ർ​ക്കാ​ർ പൊ​ത​ു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ ഒാ​വ​ർ​സി​സ്​ ​െഡ​വ​ല​പ്​​മ​​െൻറ്​ ആ​ൻ​ഡ്​ എം​പ്ലോ​യ്​​മ​​െൻറ്​ പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ (ഒ​ഡെ​പെ​ക്) ആ​ണ്​ ടി​ക്ക​റ്റെ​ടു​ത്ത​ത്.

മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നും പു​റ​മെ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, ഭാ​ര്യ പി.​കെ. ഇ​ന്ദി​ര, എ.​കെ. ശ​ശീ​ന്ദ്ര​ൻ, കെ.​കെ. ശൈ​ല​ജ, ഭ​ർ​ത്താ​വ്​ ​കെ. ​ഭാ​സ്​​ക​ര​ൻ മാ​സ്​​റ്റ​ർ,​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ, ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്​​ണ​ൻ, മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ഴ്​​സ​ന​ൽ​ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, മ​ന്ത്രി​ കെ.​കെ. ​ൈ​ശ​ല​ജ​യു​ടെ പേ​ഴ്​​സ​ന​ൽ അ​സി​സ്​​റ്റ​ൻ​റ്​ പി. ​സ​ന്തോ​ഷ്, പി.​കെ. ശ്രീ​മ​തി എം.​പി, മ​ക​ൻ പി.​കെ. സു​ധീ​ർ, എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ, സി.​പി.​എം ജി​ല്ല സെ​​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം പ്ര​കാ​ശ​ൻ മാ​സ്​​റ്റ​ർ, ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ, ഗ​താ​ഗ​ത പ്രി​ൻ​സി​പ്പ​ൽ​ സെ​​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ൽ, ജ​ന​താ​ദ​ൾ നേ​താ​വ്​ പി.​പി. ദി​വാ​ക​ര​ൻ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​രാ​ണ്​ ആ​ദ്യ വി​മാ​ന സ​ർ​വി​സി​ൽ യാ​ത്ര ​ചെ​യ്​​ത​ത്.

അതേസമയം, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ മു​ഖ്യ​മ​ന്ത്രി​യും സി.​പി.​എം നേ​താ​ക്ക​ളും മ​​ന്ത്രി​മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​​​​െൻറ ടി​ക്ക​റ്റ്​ ചാ​ർ​ജ്​​ ഒ​ഡെ​പെ​ക്കാ​ണ്​ വ​ഹി​ച്ച​തെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്ന്​ ചെ​യ​ർ​മാ​ൻ എ​ൻ. ശ​ശി​ധ​ര​ൻ നാ​യ​ർ അറിയിച്ചു. വ്യ​ക്തി​ക​ൾ വെ​വ്വേ​റെ എ​ടു​ക്കു​ന്ന​തി​നെ അ​പേ​ക്ഷി​ച്ച്​ ഒ​ന്നി​ച്ച്​ ടി​ക്ക​​റ്റെ​ടു​​ക്കു​േ​മ്പാ​ൾ നി​ര​ക്ക്​ കു​റ​യു​മെ​ന്ന​തി​നാ​ൽ 64 യാ​ത്ര​ക്കാ​രു​ടെ​യും ടി​ക്ക​റ്റ്​ ഒ​ഡെ​പെ​ക്​ എ​ടു​ത്ത്​ ന​ൽ​കി​യെ​ന്ന​താ​ണ്​ ശ​രി. ഇൗ ​തു​ക ഒാ​രോ യാ​ത്ര​ക്കാ​രി​ൽ ​നി​ന്നും ഒഡെ​പെ​ക്​ ഇൗ​ടാ​ക്കു​ം. യാ​ത്ര ചെ​യ്​​തവ​രി​ൽ പ​കു​തി​ പേ​ർ ഇ​തി​നകം തു​ക അ​ട​ച്ചു​. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്നും ശ​ശി​ധ​ര​ൻ നാ​യ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പറഞ്ഞു.

Full View
Tags:    
News Summary - Kerala Cm and Ministers Flight Travel -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT