തിരുവനന്തപുരം: ചില മാധ്യമങ്ങൾ എന്തും വിളിച്ചുപറയുെന്നന്നും അതെല്ലാം ശരിയാകണമെന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്‌നാട്ടിലെ റോഡപകടങ്ങളിൽ മരിക്കുന്ന മലയാളികളുടെ അവയവങ്ങൾ മുറിച്ചുമാറ്റുന്നെന്ന് ചിലമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുെന്നന്ന കെ. ബാബുവിെൻറ സബ്മിഷനുള്ള മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തമിഴ്നാടിെൻറ ആേരാഗ്യ സംവിധാനത്തെ വിലകുറച്ച് കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് കള്ളക്കുറിച്ചിയില്‍ വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ച പാലക്കാട് മീനാക്ഷിപുരം സ്വദേശി മണികണ്ഠെൻറ ആന്തരികാവയവങ്ങള്‍ മൃതദേഹത്തില്‍നിന്ന് നീക്കം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുെത്തന്ന പരാതിയിൽ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും തമിഴ്‌നാട്ടിലെ അധികാരികളുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
വിശദമായ അന്വേഷണം നടത്താന്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ ആൻഡ് റൂറല്‍ ഹെല്‍ത്ത് സര്‍വിസസിനെ ചുമതലപ്പെടുത്തിയതായും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭിക്കാന്‍ നിര്‍ദേശം നല്‍കിയതായും അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചു. പരിക്കേറ്റ മറ്റുള്ളവരെ പ്രസ്തുത ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വിദഗ്ദ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
അന്വേഷണത്തിെൻറ അടിസ്ഥാനത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യമായ നടപടി ഇക്കാര്യത്തില്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തിെൻറ ഗൗരവം കണക്കിലെടുത്ത് തമിഴ്‌നാടുമായി വീണ്ടും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.