ന്യൂഡൽഹി: ക്ഷണിക്കാത്ത സ്ഥലത്ത് മാധ്യമ പ്രവർത്തകർ വന്നാൽ ‘കടക്കു പുറത്ത്’ എന്നതു തന്നെയാണ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘വിളിക്കാത്തിടത്ത് പോകാൻ പാടില്ല. വിളിക്കുന്ന സ്ഥലങ്ങളിലേ പോകാവൂ. അതു തന്നെയാണ് നിലപാട്’’ -മുഖ്യമന്ത്രി പറഞ്ഞു. ‘കടക്കു പുറത്ത്’ പ്രയോഗത്തെക്കുറിച്ച് വാർത്തസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാറിെൻറ രണ്ടു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടത് പൊലീസിെൻറ പ്രവർത്തനവും മുഖ്യമന്ത്രിയുടെ പെരുമാറ്റവുമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ മറുപടി ഇങ്ങനെ: ‘‘എെൻറ പെരുമാറ്റത്തിെൻറ കാര്യം എന്നോട് പെരുമാറുന്നവർ പറയെട്ട, പൊലീസിെൻറ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞാൽ, തെറ്റുകാരെ സർക്കാർ സംരക്ഷിക്കുന്നില്ല. അത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ അറച്ചു നിന്നിട്ടുമില്ല. കേരളത്തിൽ അറുപതിനായിരത്തിൽപരം പൊലീസുകാരുണ്ട്. പൊലീസ് സേനയുടെ പ്രവർത്തനം ഫലപ്രദമാണ്. ഒരാൾ കുറ്റം ചെയ്താൽ പോലും, പൊലീസ് സേനയെ മുഴുവൻ കുറ്റപ്പെടുത്തും. ഇത്തരം ഘട്ടങ്ങളിൽ സർക്കാർ എന്തു നടപടി സ്വീകരിക്കുന്നു എന്നതാണ് പ്രധാനം.’’
വരാപ്പുഴ സംഭവത്തിലും ശക്തമായ നടപടിയാണ് സ്വീകരിച്ചത്. തെറ്റുകാരെ സംരക്ഷിക്കില്ല. പൊലീസിെൻറ പ്രവർത്തന രീതിയിൽ കാലാനുസൃത മാറ്റമുണ്ട്. മുൻകാലങ്ങളിലെ പൊലീസ് സേനയുടെ പെരുമാറ്റവും പ്രതിച്ഛായയുമല്ല ഇന്നേത്തതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാറിെൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ദേശീയ മാധ്യമപ്രവർത്തകരെ പെങ്കടുപ്പിച്ചു നടത്തിയതായിരുന്നു വാർത്തസമ്മേളനം. സമാധാനവും ജനേക്ഷമവും മുൻനിർത്തി മുന്നോട്ടു പോകാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും കേരളത്തിലെ നല്ല മാതൃകകളെക്കുറിച്ച് മറ്റു സംസ്ഥാനങ്ങളിൽനിന്ന് അന്വേഷണം വരുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളത്തിലെ കാര്യങ്ങളെക്കുറിച്ച് ഡൽഹിയിലെ മാധ്യമപ്രവർത്തകരോടും അന്വേഷിച്ചെന്നു വരും. അതുകൊണ്ട് സർക്കാറിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് മാധ്യമ പ്രവർത്തകർക്കിടയിൽ അവബോധം ഉണ്ടാക്കാനും അഭിപ്രായം ശേഖരിക്കാനുമാണ് വാർത്തസമ്മേളനം വഴി ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.