തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് മുൻതൂക്കം നേടുമെന് ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിെൻറ കാര്യത്തി ൽ ഒരു സംശയവും വേണ്ടെന്നും തങ്ങൾ വലിയ വിജയം നേടുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത് തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. എക്സിറ്റ് പോളുകൾ പലപ്പോഴും പിഴച്ചിട്ടുണ ്ട്. 2004ൽ എൻ.ഡി.എ വരുമെന്ന് പ്രവചനമുണ്ടായെങ്കിലും യു.പി.എ ആണ് അധികാരത്തിൽ വന്നത്. ഉൗഹത്തെ കുറിച്ച് മറ്റൊരു ഉൗഹം െവച്ച് ചർച്ച ചെയ്യേണ്ടതില്ല. ശബരിമല ഒരു നിലക്കും ഫലത്തെ ബാധിക്കിെല്ലന്നും അദ്ദേഹം വ്യക്തമാക്കി.
‘‘ശബരിമലയിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ അവരുടെ ഇടയിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന് നേതൃത്വം കൊടുത്ത മഹതി തന്നെ പറഞ്ഞിട്ടുണ്ട്. റീപോളിങ് നല്ല കീഴ്വഴക്കമാണോയെന്ന ചോദ്യത്തിന്, സാധാരണ തെരഞ്ഞെടുപ്പ് കേസുകളിലാണ് തീരുമാനം വരുകയെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ഉണ്ടായാൽ നിയമപരമായ കാര്യങ്ങൾ ഉണ്ടാകാറാണ് പതിവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നോ രേണ്ടാ സംഭവങ്ങൾ മുൻ നിർത്തി ഇതുവരെ റീപോളിങ് ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷനിലുള്ളവർ തന്നെ കമീഷൻ തെറ്റായി കാര്യങ്ങൾ ചെയ്യുെന്നന്ന് പറയുന്നു. അവർ അതിനെ കുറിച്ച് ചർച്ച ചെയ്യാൻ പോകുന്നു. കമീഷൻ എന്താണെന്ന് എല്ലാവർക്കും മനസ്സിലായി. പിലാത്തറയിൽ റീപോളിങ്ങിന് വഴിയൊരുക്കിയ ഷാർലറ്റിെൻറ വീടിനു നേരെ ബോംബാക്രമണം നടന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ശ്രദ്ധയിൽപെട്ടില്ലെന്നായിരുന്നു മറുപടി.
കുന്നിരിക്ക എന്ന സ്ഥലത്ത് പരാതി നൽകിയ േകാൺഗ്രസ് മണ്ഡലം പ്രസിഡൻറ് വോട്ട് ചെയ്തിെല്ലന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ ‘നാം മുന്നോട്ടിന്’ സിഡിറ്റുമായി ബന്ധമില്ല. സൗകര്യമുള്ള സ്ഥലത്ത് പറ്റുമോയെന്ന് ചോദിച്ചപ്പോൾ ഒരു ചാനൽ നിശ്ചയിച്ചു. പി.ആർ.ഡിയാണ് പരിപാടി ചെയ്യുന്നത്. നാളെയും അവർ തന്നെയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.