സുഗതകുമാരിയുടെ കുടുബാംഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

തിരുവനന്തപുരം: അ​ന്ത​രി​ച്ച ക​വ​യി​ത്രി സുഗതകുമാരിയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. രാവിലെ 9.20ഒാടെ പൂജപ്പുരയിലെ സുഗതകുമാരിയുടെ മകൾ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി ക​വ​യി​ത്രിയുടെ വേർപാടിൽ അനുശോചനം അറിയിച്ചത്.

ഇന്നലെ ക​വ​യി​ത്രിയുടെ വേർപാടിൽ നേരിട്ടെത്തി അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചിരുന്നില്ല. അതിനാലാണ് ഇന്ന് രാവിലെ എത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം അഞ്ച് മിനിട്ട് മുഖ്യമന്ത്രി ചെലവഴിച്ചു.

മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എൻ. ശിവൻകുട്ടി അടക്കമുള്ളവർ ഉണ്ടായിരുന്നു. സുഗതകുമാരിയുടെ മകൾ ലക്ഷ്മി മുഖ്യമന്ത്രിയെ സ്വീകരിച്ചു.

കോ​വി​ഡ് ബാ​ധി​ത​യാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ, ബു​ധ​നാ​ഴ്ച രാ​വി​ലെ 10.52 ഓ​ടെ​യാ​യി​രു​ന്നു സുഗതകുമാരിയുടെ അ​ന്ത്യം. സം​സ്‌​കാ​രം വൈ​കീ​ട്ട് നാ​ലി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ശാ​ന്തി​ക​വാ​ട​ത്തി​ൽ ന​ട​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.