‘മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിെൻറ സുരക്ഷയെ കരുതിയാണ് പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കുന്നത്’
തിരുവനന്തപുരം: സഹനത്തിെൻറയും അനുതാപത്തിെൻറയും സ്ഥിതി സമത്വത്തിെൻറയും മഹത്തായ സന്ദേശമാണ് ഇൗദുൽ ഫിത്ർ നൽകുന്നതെന്ന് മുഖ്യമന്ത്രി. ലോകമെങ്ങുമുള്ള മലയാളികളായ മുസ്ലിം സഹോദരങ്ങൾക്ക് ഇൗദുൽ ഫിത്ർ ആശംസകൾ നേരുന്നു. സഹനമാണ് ജീവിതമെന്ന സന്ദേശം ഉൾക്കൊണ്ട് നോെമ്പടുക്കുന്നവർക്ക് സന്തോഷദിനമാണ് പെരുന്നാൾ. ഇതിെൻറ ചൈതന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. എന്നാൽ പതിവ് രീതിയിലുള്ള ആഘോഷത്തിെൻറ സാഹചര്യം ലോകത്തെവിടെയുമില്ല. കോവിഡ് കാരണം മുെമ്പാരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെ ലോകം കടന്നുപോകുേമ്പാഴാണ് റമദാനും ചെറിയ പെരുന്നാളുമെത്തുന്നത്. ഇത്തവണ പെരുന്നാൾ നമസ്കാരം അവരവരുടെ വീടുകളിലാണ് നിർവഹിക്കുന്നത്. മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിെൻറ സുരക്ഷയും താൽപര്യവും മുൻനിർത്തിയാണ് സമുദായ നേതാക്കൾ ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.