ബൈജു

മലപ്പുറം കോട്ടക്കലിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

കോട്ടക്കൽ: മലപ്പുറം കോട്ടക്കലിൽ കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാറാക്കര മേൽമുറി മുക്കിലപ്പീടികയിലെ പരേതനായ കള്ളാടി കോതയുടേയും നീലിയുടേയും മകൻ ബൈജുവാണ് (31) മരിച്ചത്. മാറാക്കര യു.പി സ്കൂളിന് സമീപമുള്ള പഞ്ചായത്ത് കുളത്തിൽ ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.

കുളത്തിൽ കാണാതായ ബൈജുവിനെ രാത്രി എട്ടുമണിയോടെ അഗ്നിശമന സേനാംഗങ്ങളാണ് പുറത്തെടുത്തത്. തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - Man drowned to death in malappuram kadampuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.