10ാം ക്ലാസ്‌ വിജയിച്ചവരുടെ ഗുണനിലവാരം: ചർച്ച സജീവമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ൽ 10ാം ക്ലാ​സ്‌ വി​ജ​യി​ച്ച കു​ട്ടി​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച്‌ ച​ർ​ച്ച സ​ജീ​വ​മെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള സ്‌​കൂ​ൾ ടീ​ച്ചേ​ഴ്‌​സ്‌ അ​സോ​സി​യേ​ഷ​ന്റെ (കെ.​എ​സ്‌.​ടി.​എ) ‘മി​ക​വ്‌ 2024’ പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​രോ ക്ലാ​സി​ലും കു​ട്ടി​ക​ൾ കൈ​വ​രി​ക്കേ​ണ്ട അ​ടി​സ്ഥാ​ന​ശേ​ഷി​ക​ൾ അ​ത​ത് ക്ലാ​സി​ൽ കു​ട്ടി​ക​ൾ കൈ​വ​രി​ക്കു​ന്ന​താ​യി അ​ധ്യാ​പ​ക​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. കേ​ര​ള​ത്തി​ന്റെ പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗം പൊ​തു​വെ മി​ക​ച്ച​താ​ണെ​ങ്കി​ലും ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ പി​ന്നി​ലാ​ണ്‌. ലോ​കോ​ത്ത​ര​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടാ​ൻ ക​ഴി​യു​ന്ന ശാ​സ്ത്ര​പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ ന​മു​ക്കാ​വു​ന്നി​ല്ല. സ​ർ​ക്കാ​ർ ഇ​തി​ൽ സ്വ​യം​വി​മ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്. അ​ധ്യാ​പ​ക​രും ഇ​തു ഗൗ​ര​വ​മാ​യെ​ടു​ക്ക​ണം. ഗ​ണി​ത​ശാ​സ്ത്ര​മേ​ഖ​ല​യി​ൽ ന​മ്മു​ടെ പ്ര​ക​ട​നം മി​ക​ച്ച​ത​ല്ലെ​ന്ന ചി​ല പ​ഠ​ന​ങ്ങ​ൾ പ്ര​കാ​രം കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ അ​ധ്യാ​പ​ക​ർ മു​ൻ​കൈ​യെ​ടു​ക്ക​ണം.

ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്രാ​ധാ​ന്യം കൂ​ടി​വ​രു​മ്പോ​ഴും മാ​തൃ​ഭാ​ഷ​യി​ലോ ഇം​ഗ്ലീ​ഷി​ലോ പ്രാ​വീ​ണ്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ്. ഇ​തു​ണ്ടാ​ക്കു​ന്ന വൈ​ജ്ഞാ​നി​ക പി​ന്നാ​ക്കാ​വ​സ്ഥ മ​റി​ക​ട​ക്കാ​ൻ ക​ഴി​യ​ണം. പ്രൈ​മ​റി ഘ​ട്ട​ത്തി​ന്റെ അ​വ​സാ​ന​മാ​കു​മ്പോ​ഴേ​ക്കും ഇം​ഗ്ലീ​ഷി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ വി​നി​മ​യം ചെ​യ്യാ​നു​ള്ള ക​ഴി​വ് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കു​ണ്ടാ​ക​ണം. പ​ല​യി​ട​ങ്ങ​ളി​ലും അ​ധ്യാ​പ​ക​ർ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​രാ​യും വി​വേ​ച​ന​ങ്ങ​ളു​ടെ പ്ര​യോ​ക്താ​ക്ക​ളാ​യും മാ​റു​ന്നു. അ​തു ക​ണ്ടെ​ത്താ​നും തി​രു​ത്താ​നും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​സി​ഡ​ന്റ് ഡി. ​സു​ധീ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൈ​റ്റ് സി.​ഇ.​ഒ അ​ൻ​വ​ർ സാ​ദ​ത്ത്, സ്കോ​ൾ കേ​ര​ള വൈ​സ് ചെ​യ​ർ​മാ​ൻ പി. ​പ്ര​മോ​ദ്, കെ.​എ​സ്.​ടി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ബ​ദ​റു​ന്നി​സ, ട്ര​ഷ​റ​ർ ടി.​കെ.​എ. ഷാ​ഫി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Quality of students passed Class 10: Chief Minister says the discussion is active

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.