കെ.ബി. ഗണേശ്കുമാർ (പത്തനാപുരം)
സിറ്റിങ് എം.എൽ.എ. കേരള കോൺഗ്രസ് (ബി) സംസ്ഥാന വൈസ് ചെയർമാൻ, മുൻമന്ത്രി. 2001 മുതൽ തുടർച്ചയായി നാല് വിജയം. കേരള കോൺഗ്രസ് (ബി) ചെയർമാനും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ. അഭിനയരംഗത്തും സജീവം. എലിഫൻറ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്, എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂനിയൻ വൈസ് പ്രസിഡൻറ്, അമ്മ വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
കോവൂർ കുഞ്ഞുമോൻ (കുന്നത്തൂർ)
സിറ്റിങ് എം.എൽ.എ. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. പിന്നീട് ആർ.എസ്.പി (ലെനിനിസ്റ്റ്) പാർട്ടി രൂപവത്കരിച്ചു. ആദ്യവിജയം 2001ൽ (ആർ.എസ്.പി). പിന്നീട് 2006ലും 2011ലും ആർ.എസ്.പി സ്ഥാനാർഥിയായും 2016ൽ എൽ.ഡി.എഫ് സ്വതന്ത്രനായും വിജയം. നിലവിൽ നിയമസഭ ഹൗസ് കമ്മിറ്റി ചെയർമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.