കോട്ടയം: പിറവത്ത് കേരള കോൺഗ്രസിന് ലഭിച്ച സീറ്റ് മറിച്ചുവിറ്റെന്ന് ആരോപിച്ച് സംസ്ഥാന നേതാവ് പാർട്ടി വിട്ടു. പാർട്ടിക്ക് അനുവദിച്ച സീറ്റിൽ സി.പി.എം സ്വതന്ത്രയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്‍റ് ജില്‍സ് പെരിയപ്പുറത്താണ് രാജിവെച്ചത്.
പിറവം നഗരസഭ കൗൺസലറായിരുന്ന ജില്‍സ് പിറവത്ത് സ്ഥാനാർഥിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, നാടകീയമായാണ് സി.പി.എം സ്വതന്ത്രയായ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. സിന്ധു മോൾ ജേക്കബ് സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്. പണവും ജാതിയും നോക്കിയാണ് സ്ഥാനാർഥി നിർണയമെന്ന് ജിൽസ് പരാതിപ്പെട്ടു.
കേരള കോൺഗ്രസിന് ലഭിച്ച കുറ്റ്യാടി മണ്ഡലത്തെ ചൊല്ലിയും വിവാദം പുകയുകയാണ്. സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിലാണ് സി.പി.എം പ്രവർത്തകർ. മുന്നണി തീരുമാനത്തിനെതിരെ രണ്ട് ദിവസവും സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി പ്രകടനം നടത്തിയിരുന്നു.
പാല-ജോസ്.കെ മാണി
ഇടുക്കി-റോഷി അഗസ്റ്റിൻ
കാഞ്ഞിരപ്പള്ളി-എം.ജയരാജ്
ചങ്ങാനാശ്ശേരി -അഡ്വ.ജോബ് മൈക്കിൾ
കടുത്തുരുത്തി -സ്റ്റീഫൻ ജോർജ്
പൂഞ്ഞാർ -അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ
തൊടുപുഴ-പ്രൊഫസർ കെ.ഐ ആന്‍റണി
പെരുമ്പാവൂർ -ബാബു ജോസഫ്
റാന്നി -അഡ്വ.പ്രമോദ് നാരയൺ
പിറവം- ഡോ.സിന്ധുമോൾ ജേക്കബ്
ചാലക്കുടി -ഡെന്നീസ് ആന്‍റണി
ഇരിക്കൂർ -സജി കറ്റ്യാനിമറ്റം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.