തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിന് യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. വ്യാഴാഴ്ച കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗവുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി. കോട്ടയം സീറ്റിന് ജോസഫ് വിഭാഗം അവകാശം ഉന്നയിച്ചു. മാണി-ജോസഫ് പിളർപ്പിന് മുമ്പ് അവിഭക്ത കേരള കോൺഗ്രസിനായിരുന്നു കോട്ടയം സീറ്റ്.
തുടർചർച്ചകൾക്കു ശേഷം മറുപടി പറയാമെന്നായിരുന്നു കോൺഗ്രസ് നിലപാട്. പ്രാഥമിക ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോട്ടയം സീറ്റ് ലഭിച്ചേക്കുമെന്നാണു കേരള കോണ്‍ഗ്രസ് നേതാക്കള്‍ നല്കുന്ന സൂചന. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വീണ്ടും ചര്‍ച്ച നടക്കും. ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കൂടി നോക്കിയ ശേഷമാകും അന്തിമ തീരുമാനമെന്നാണു കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. തിങ്കളാഴ്ച മുസ്ലിം ലീഗ് നേതൃത്വവുമായി ചര്‍ച്ച നടക്കും. നിലവിലെ രണ്ടു സീറ്റിനു പുറമേ, ഒരു സീറ്റ് കൂടി ലീഗ് നോട്ടമിടുന്നുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് ആണ് അവരുടെ കണ്ണ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് നേതാക്കളായ പി.ജെ. ജോസഫ്, ജോയ് ഏബ്രഹാം, പി.സി. തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.