തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ് ധാരണ തുടരണം: കെ.എം. മാണി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യു.ഡി.എഫിൽ മുമ്പുണ്ടായിരുന്ന ധാരണ തുടരണമെന്ന് കേരളാ കോൺഗ്രസ് എം നിർദേശം. പാർട്ടി ചെയർമാൻ കെ.എം. മാണിയാണ് നിർദേശം നൽകിയത്. യു.ഡി.എഫിൽ മുമ്പുണ്ടായിരുന്ന ധാരണ അതേപടി തുടരണം. ഇതുസംബന്ധിച്ച തീരുമാനം ഉടൻ നടപ്പിലാക്കണമെന്ന് ബന്ധപ്പെട്ട ജില്ലാ നേതൃത്വങ്ങൾക്ക് നിർദേശം നൽകിയതായും മാണി വാർത്താകുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - Kerala Congress m Congress UDF -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.