കോട്ടയം: തങ്ങളുടെ വിദ്യാർഥി സംഘടനയായ കെ.എസ്.സി എമ്മിനെ കലാലയങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ എസ്.എഫ്.ഐ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കേരള കോൺഗ്രസ് (എം). പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് നേതാക്കൾ പരാതിപ്പെട്ടത്. എൽ.ഡി.എഫിന്‍റെ ഭാഗമായിട്ടും എസ്.എഫ്.ഐയിൽനിന്നാണ് കെ.എസ്.സി -എമ്മിന് ഏറെ ദുരനുഭവമെന്ന് നേതാക്കൾ ആരോപിച്ചു.
എം.ജി സർവകലാശാലക്കുകീഴിലെ കലാലയങ്ങളിൽ പലതിലും കെ.എസ്.സി എമ്മിന്‍റെ മുഖ്യ എതിരാളി എസ്.എഫ്.ഐ ആണ്. പലയിടങ്ങളിലും പ്രവർത്തിക്കാൻ പോലും എസ്.എഫ്.ഐ അനുവദിക്കുന്നില്ല. മുന്നണി സംവിധാനത്തിൽ പ്രവർത്തിക്കുമ്പോൾ വിദ്യാർഥി സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കാൻ സാഹചര്യമുണ്ടാകണം. അതിന് നേതൃത്വത്തിന്‍റെ ഇടപെടലുണ്ടാകണമെന്ന ആവശ്യവും നേതാക്കൾ മുന്നോട്ടുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.