തിരുവനന്തപുരം: കേരള കോൺഗ്രസ്(എം) യു.ഡി.എഫിെൻറ ഭാഗമാെയന്ന് ചെയർമാൻ കെ.എം മാണി. പാർട്ടി യോഗം ചേർന്ന് ചർച്ച ചെയ്തതിനു ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇൗ അവസാരത്തിൽ യു.ഡി.എഫ് നേതാക്കളോടും പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയോടുമുള്ള നന്ദി പ്രകാശിപ്പിക്കുന്നു. രാജ്യത്തിെൻറ മതനിരപേക്ഷത സംരക്ഷിക്കുന്നതിനാണ് കോൺഗ്രസുമായി കൈകോർക്കുന്നതെന്നും മാണി പറഞ്ഞു. തിരിച്ചു വരവ് മുന്നണിക്കും കർഷകർക്കും ആശ്വാസമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസഭാ സീറ്റിലെ സ്ഥാനാർഥി നിർണയത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും മാണി പറഞ്ഞു. എന്നാൽ ൈവകാതെ തീരുമാനമുണ്ടാകും. താൻ രാജ്യസഭയിലേക്ക് പോകുന്നില്ല. േജാസ് കെ.മാണിയും പോകേണ്ടെന്നാണ് തെൻറ അഭിപ്രായം. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ പലർക്കും പല അഭിപ്രായമുണ്ടാകും. അതിൽ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കോൺഗ്രസ് അറിഞ്ഞു തന്നതാണ് സീറ്റെന്നും മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.