തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേരെത്തുന്ന പശ്ചാത്തലത്തിൽ കോവിഡ് കേസുകൾ വർധിക്കുമെന്നും സുരക്ഷ കർശനമാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്നും റെഡ്സോണുകളിൽ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.
ആഭ്യന്തര വിമാനസർവീസ് തുടങ്ങുന്നത് കോവിഡ് കേസുകൾ വർധിപ്പിക്കും. ആഭ്യന്തര വിമാന സർവീസിൽ വരുന്നവരെ വീടുകളിൽ നിരീക്ഷണത്തിലാക്കും. പാളിച്ചകളില്ലാത്ത ക്വാറൻീനിലൂടെ മാത്രമേ അപകടത്തെ മറികടക്കാൻ സാധിക്കുകയുള്ളൂ. വരുന്നവരിൽ നിന്ന്രോഗം പകരാതിരിക്കാൻ കർശന നടപടിയെടുക്കും. സംസ്ഥാനത്ത് നിലവിലുള്ള രോഗികളിൽ 90% ശതമാനത്തിലധികവും പുറമേ നിന്ന് വന്നവരാണ്.
മാഹിയിൽ മരിച്ച വ്യക്തി അവിടെ നിന്നും അസുഖം പിടിപെട്ട ശേഷം കേരളത്തിൽ ചികിത്സക്ക് വന്നതാണ്. മൃതദേഹം അടക്കം ചെയ്തതും അവിടെത്തന്നെയാണ്. കേന്ദ്ര സർക്കാർ പ്രസ്തുത മരണം കേരളത്തിെൻറ പട്ടികയിലാണ് ചേർത്തിരിക്കുന്നത്. കേരളത്തിൽ നിന്നും അസുഖം വന്ന് ഇവിടെത്തന്നെ മരിച്ചവരെ മാത്രമാണ് കേരളത്തിലെ മരണസംഖ്യയിൽ ഉൾപ്പെടുത്തുന്നത്. അതുകൊണ്ടാണ് പ്രസ്തുത വ്യക്തിയെ കേരളത്തിെൻറ കണക്കിൽ ഉൾപ്പെടുത്താതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.