അമ്പലപ്പുഴ: വിവാഹദിനത്തിൽ രോഗികൾക്ക് ഉച്ചഭക്ഷണം വിളമ്പി യുവഡോക്ടറും വരനൊപ്പം മാതൃകയായി. ആലപ്പുഴ ജനറൽ ആശ ുപത്രി ആർ.എം.ഒ കൂടിയായ അമ്പലപ്പുഴ കരൂർ കൈരളിയിൽ ഷൗക്കത്തലി-ഷംല ദമ്പതികളുടെ മകൾ ഡോ. ഷാലിമയാണ് വരൻ കോഴിക്കോട് എരഞ ്ഞിപ്പാലം കുളിയാട്ടിൽ (റോയൽ എംപ്രസ്) ഇസ്മത്ത് ഉമ്മറിെൻറയും നൂർജഹാെൻറയും മകൻ നുഅ്മാൻ കെ. ഇസ്മത്തുമൊന്നി ച്ച് ശനിയാഴ്ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകിയത്.
നെതർലൻഡ്സിലെ ഷിപ്പിങ് കമ്പനിയിൽ ക്യാപ്റ്റനായ നുഅ്മാനുമായുള്ള വിവാഹം മാസങ്ങൾക്കുമുമ്പ് നിശ്ചയിച്ചതാണ്. എന്നാൽ, ലോക്ഡൗൺ മുൻനിർത്തി വിവാഹം മാറ്റിവെക്കണമെന്ന നിർദേശം പലകോണിൽനിന്ന് ഉയർന്നു. എന്നാൽ, ഇരുവീട്ടുകാരും നേരേത്തയെടുത്ത തീരുമാനത്തിൽ ഉറച്ചുനിന്നതോടെ വരൻ മാതാപിതാക്കൾക്കൊപ്പം ശനിയാഴ്ച രാവിലെ 10ഓടെ വധൂഗൃഹത്തിലെത്തി.
ഷൗക്കത്തലിയും ഭാര്യ ഷംനയും മകൻ ഷെഹൻഷാ കൈരളിയും പഴയങ്ങാടി മുസ്ലിം ജമാഅത്ത് ഇമാം ഹാരിസ് ബാഖവിയും മാത്രമാണ് വധുവിനൊപ്പം ഇവിടെയുണ്ടായിരുന്നത്. ആരോഗ്യവകുപ്പിെൻറ നിർദേശങ്ങൾ കർശനമായി പാലിച്ച് രാവിലെ 11.30ഓടെ ഇരുവരും വിവാഹിതരായി.
ഭക്ഷണം ഒഴിവാക്കിയതിനുപകരം അത് ആശുപത്രിയിൽ ഉച്ചഭക്ഷണം നൽകുകയെന്ന തീരുമാനം എല്ലാവരും സന്തോഷത്തോടെ അംഗീകരിക്കുകയായിരുന്നു. ഉച്ചക്ക് 12ഓടെ മെഡിക്കൽ കോളജിൽ ഷൗക്കത്തലിക്കും മകനുമൊപ്പമെത്തിയ നവദമ്പതികൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.