അനധികൃത സ്വത്ത്​ സമ്പാദനം: ജേക്കബ്​ തോമസിനെതിരെ ക്രൈംബ്രാഞ്ച്​ അന്വേഷണം

തിരുവനന്തപുരം: സംസ്​ഥാനത്തെ മുതിർന്ന ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച്​ അന്വേഷണം. ബിനാമി പേരില ്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

ജ േക്കബ് തോമസ് സംസ്​ഥാനത്തിനകത്തും പുറത്തും ഭൂമി വാങ്ങിക്കൂട്ടിയെന്നാരോപിച്ച്​ കണ്ണൂര്‍ സ്വദേശിയായ വ്യക്തി ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ നടപടി.

അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് മേധാവി സര്‍ക്കാറിന്​ റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം എസ്.പിക്ക് അന്വേഷണച്ചുമതല കൈമാറിയത്. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

Tags:    
News Summary - Kerala Crime Branch to begin probe against Jacob Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.