എൻ.എസ്​.എസ്​ വോട്ട്​ വാഗ്​ദാനം ചെയ്​തിട്ടില്ല, അങ്ങോട്ട്​ ചോദിച്ചിട്ടുമില്ല -മുല്ലപ്പള്ളി

തിരുവനന്തപുരം: കോൺഗ്രസിന്​ വോട്ട്​ ചെയ്യുമെന്ന്​ എൻ.എസ്​.എസ്​ ഒൗദ്യോഗികമായി തന്നെയോ പാർട്ടിയേയോ അറിയി ച്ചിട്ടില്ലെന്നും വോട്ട്​ ചെയ്യണമെന്ന്​ കോൺഗ്രസ്​ അങ്ങോട്ട്​ ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.പി.സി.സി പ്ര സിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ പ്രഖ്യാപിക്കേണ്ടത്​ എൻ.എസ്​.എസ്​ ജനറൽ സെക്രട ്ടറിയാണ്​. അതുണ്ടായിട്ടില്ല. ഏതെങ്കിലും സമുദായ സംഘടന പിന്തുണ പ്രഖ്യാപിച്ചതായി തനിക്കറിയില്ല. സമുദായ സംഘടനകളെ അതിരുവിട്ട്​ പ്രീണിപ്പിക്കാനോ സി.പി.എമ്മിനെ പോലെ അവരുടെ തിണ്ണനിരങ്ങാനോ കോൺഗ്രസിനെ കിട്ടില്ല.

പ്രസ്​ക്ലബി​ൽ ‘മീറ്റ്​ ദ പ്രസി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിൽ എൻ.എസ്​.എസ്​ നിലപാട്​ സമദൂരമായിരുന്നു. ഇതിലൂടെ ഗുണം കിട്ടിയത്​ സി.പി.എമ്മിനും. അനുനയിപ്പിച്ചിട്ടും പിന്തുണ കിട്ടിയില്ലെങ്കിൽ സ്​ഥാനാത്തും അസ്​ഥാനാത്തും തു​ടരെ ആരോപണമുന്നയിക്കുന്ന രീതിയാണ്​ സി.പി.എമ്മി​​േൻറത്​. അതാണ്​ എൻ.എസ്​.എസിനെതിരെയും സി.പി.എമ്മി​​​െൻറ ഭാഗത്ത്​ നിന്നുണ്ടാകുന്നത്​. ശരിയുടെ ഭാഗത്തുള്ളത്​ കോൺഗ്രസാണ്​. അങ്ങനെയെങ്കിൽ ശരിദൂരം കൊണ്ട്​ കോൺഗ്രസിന്​ ഗുണംകിട്ടിയേക്കാം.

എസ്​.എൻ.ഡി.പി എടുക്കുന്ന നിലപാടല്ല ഇൗഴവ സമുദായം സ്വീകരിക്കുന്നത്​. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ആദ്യം ഉന്നയിച്ച്​ തങ്ങളല്ല. സി.പി.എമ്മി​​​െൻറ മഞ്ചേശ്വരം സ്​ഥാനാർഥിയാണ്​. മാർക്ക്​ ദാനവുമായി ബന്ധപ്പെട്ട്​ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ്​ നടക്കുന്നത്​. ഏതെങ്കിലും കാലത്ത്​ മാർക്ക്​ ദാനം നടന്നിട്ടു​െണ്ടങ്കിൽ അതും ശരിയല്ല. തെറ്റ്​ തെറ്റ്​ തന്നെയാണ്​. അതിനെ ന്യായീകരിക്കുന്നില്ല.

പ്രതിപക്ഷനേതാവി​​​െൻറ മകനെതിരെയുള്ളത്​ അടിസ്​ഥാനരഹിത ആരോപണമാണ്​. ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന അഞ്ച്​ മണ്ഡലങ്ങളും യു.ഡി.എഫ്​ നേടും. വികസനവും രാഷ്​ട്രീയവും പറഞ്ഞ്​ വോട്ട്​ ചോദിക്കാനുമുള്ള ധാർമികാവകാശം സി.പി.എമ്മിന്​ നഷ്​ടപ്പെട്ടു. എത്ര സീറ്റിൽ ജയിക്കുമെന്ന്​ സി.പി.എമ്മി​​​െൻറ ഒരു നേതാവ്​ പോലും പറയാൻ തയാറ​ല്ല. ഇതിൽനിന്ന്​ കാര്യം വ്യക്​തമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Full View
Tags:    
News Summary - Kerala by election - Mullapally Ramachandran - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.