‘‘കൊറോണ പ്രധാന വാർത്തയല്ലാത്ത നാട് കാണുന്നതിൽ സന്തോഷം’’; അമേരിക്കൻ മലയാളി പറയുന്നു

ന്യൂയോർക്ക്​: കൊറോണ പ്രധാന വാർത്തയല്ലാത്ത സ്വന്തം നാട് കാണുന്നതി​​െൻറ സന്തോഷം പങ്കുവെച്ച്​ അമേരിക്കയിലെ ന ്യൂജഴ്​സിയിൽ താമസക്കാരനായ നസീർ ഹുസൈൻ കിഴക്കേടത്ത്​ പങ്കുവെച്ച ഫേസ്​ബുക്ക്​ പോസ്​റ്റ്​ വൈറലാകുന്നു.

ഇവ ിടെ അമേരിക്കയിൽ ഞാൻ താമസിക്കുന്ന ജില്ലയിൽ മാത്രം ഇതുവരെ 216പേർ മരിച്ചിട്ടുണ്ട്​. കേരളത്തി​​െൻറ നാലിലൊന്ന്​ മാ ത്രം ജനസംഖ്യയുള്ള ഈ സംസ്ഥാനത്ത്​ ഇതുവരെ നാലായിരം പേർ മരിച്ചിട്ടുണ്ട്​. ഇങ്ങിനെയുള്ള വാർത്തകളുടെ ഇടയിൽ കൊറോ ണ പ്രധാനവാർത്തയല്ലാത്ത സ്വന്തം നാട്​ കാണുന്നതിൽ സന്തോഷമുണ്ട്​.

അതിനിടയിൽ നാട്​ പഴയ പടി കക്ഷി രാഷ്ട്രീയ തർക്കങ്ങളിലേക്ക് തിരിച്ചുപോയിട്ടുണ്ട്​. പരസ്പരം ചെളി വാരിയെറിയുന്ന കക്ഷി രാഷ്ട്രീയം മാത്രമല്ല രാഷ്ട്രീയമെന ്ന ഓർമപ്പെടുത്തലും നസീർ ഹുസൈൻ ഫേസ്​ബുക്കിൽ കുറിച്ചു.

നസീർ ഹുസൈൻ പങ്കുവെച്ച ഫേസ്​ബുക്ക്​ കുറിപ്പി​​െൻ റ പൂർണരൂപം:

കേരളത്തിലെ സ്പ്രിംഗ്ളർ വിവാദം കാണുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് തോന്നുന്നത്.

കാരണം ഇവി ടെ അമേരിക്കയിൽ ഞാൻ താമസിക്കുന്ന ന്യൂ ജേഴ്സി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരാൾ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു നഴ്സിംഗ് ഹോമിൽ മുറികളിലും ഫ്രീസറിലും ആയി കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത് 17 മൃതദേഹങ്ങളാണ്. ഞാൻ താമസിക്കുന്ന ജില്ലയിൽ മാത്രം ഇതുവരെ 216 പേര് മരിച്ചിട്ടുണ്ട്, കേരളത്തിന്റെ നാലിലൊന്ന് മാത്രം ജനസംഖ്യയുള്ള ഈ സംസ്ഥാനത്ത് ഇതുവരെ നാലായിരം പേരോളം മരിച്ചിട്ടുണ്ട്. അമേരിക്കയിൽ ഇതുവരെ 38,664 പേര് മരിച്ചു.

ഏതാണ്ട് എല്ലാ ദിവസവും രണ്ടോ മൂന്നോ മലയാളികളുടെ മരണ വാർത്തക്ക് താഴെ ആദരാജ്ഞലികൾ എന്ന് എഴുതേണ്ടി വരുന്നുണ്ട്. പലരും വര്ഷങ്ങളായി ഇവിടെ ഉള്ളവരും, അസോസിയേഷനുകൾ വഴി നേരിട്ടോ , വേറെ സുഹൃത്തുക്കൾ വഴിയോ അറിയാവുന്നവരുമാണ്. അടുത്ത കൂട്ടുകാരോ ബന്ധുക്കളോ ഇപ്പോഴും കൊറോണ ബാധിതരായുണ്ട്.

ഇങ്ങിനെയുള്ള വാർത്തകളുടെ ഇടയിൽ , കൊറോണ പ്രധാന വർത്തയല്ലാത്ത ഒരു നാട് കാണുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ, അതും എന്റെ നാട് തന്നെ തിരിച്ച് പഴയ പടി കക്ഷി രാഷ്ട്രീയ തർക്കങ്ങളിലേക്ക് തിരിച്ചുപോയതായി കാണുന്നത്. അതിന്റെ അർഥം കൊറോണ ഇപ്പോൾ നമ്മുടെ നാട്ടിൽ തത്കാലം എങ്കിലും പ്രധാന പ്രശനം അല്ല എന്ന് തന്നെയാണ്. ഇങ്ങിനെ ആക്കിത്തീർത്തത് നമ്മുടെ ആരോഗ്യ പ്രവർത്തകരും ഗവണ്മ​െൻറും ഒക്കെ കഠിന പ്രയത്​നം ചെയ്തിട്ടു തന്നെയാണ്. വളരെ അധികം അന്താരാഷ്ട്ര മാധ്യമങ്ങളിൽ കേരളത്തെ കുറിച്ചുള്ള വാർത്തകൾ കണ്ട സന്തോഷം മറച്ചുവയ്ക്കുന്നില്ല.

പൊളിറ്റിക്സ് എന്നത് ബിസി നാലാം നൂറ്റാണ്ടിൽ അരിസ്റ്റോട്ടിൽ എഴുതിയ ഒരു പുസ്തകമാണ്. ഒരു രാജ്യത്തിൻറെ നന്മയ്ക്ക് വേണ്ടി ചെയ്യുന്നത് എന്തോ അതാണ് രാഷ്ട്രീയം എന്ന ഒരു വ്യഖ്യാനം കൂടി രാഷ്ട്രീയത്തിനുണ്ട്. പരസ്പരം ചെളി വാരിയെറിയുന്ന കക്ഷി രാഷ്ട്രീയം മാത്രമല്ല രാഷ്ട്രീയം.

കൊറോണക്കാലത്ത് നല്ല രാഷ്ട്രീയത്തിന്റെ രണ്ടു ഉദാഹരണങ്ങൾ കണ്ടു, ഒന്ന് സംസ്ഥാനത്തെ സർക്കാർ തന്നെ ഏറ്റവും മികച്ച രീതിയിൽ പൊതു ആരോഗ്യ സംവിധാനത്തെയും മറ്റു സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി കൊറാണയെ നേരിട്ടത്. മറ്റൊന്ന് ത​​െൻറ എം.പി ഫണ്ട് കൊറോണ പ്രതിരോധത്തിന് എങ്ങിനെ ഏറ്റവും നന്നായി ഉപയോഗിക്കാം എന്ന് കാണിച്ചു തന്ന ശശി തരൂർ എം പി.

ഫേസ്ബുക്കിൽ എങ്കിലും മോശം ഉദാഹരണങ്ങളിൽ എനിക്ക് ഇഷ്ടപെട്ട രാഷ്ട്രീയ നേതാവായ വിടി ബാലറാമും ഉൾപ്പെടുന്നു എന്നത് സങ്കടം ഉള്ള കാര്യമാണ്.

ഞാൻ ജോലി ചെയ്യുന്നത് ഒരു സ്വിസ് ബാങ്കിലാണ്. കേരള സർക്കാരി​​െൻറ അത്ര തന്നെയോ അതിനേക്കാൾ കൂടുതലോ ആയ രഹസ്യ വിവരങ്ങൾ ഞങ്ങളും മൈക്രോസോഫ്റ്റും ആയി ഒരു കരാറിൽ എത്തി ക്ലൗഡിൽ അവരുടെ സെർവറിൽ ആണ് സ്റ്റോർ ചെയ്യുന്നത്. എൻക്രിപ്ഷൻ ഒക്കെ അറിയാവുന്നവർക്കും ക്‌ളൗഡ്‌ പ്രോജെക്ടിൽ മുൻപ് ജോലി ചെയ്തവർക്കും ഇതിന്റെ സാധ്യത എളുപ്പം മനസിലാകും. പക്ഷെ സുരക്ഷയെ കുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി മൈക്രോസോഫ്റ്റും ആയുള്ള കരാർ എഴുതാൻ മാത്രം ഒരു വർഷത്തിൽ ഏറെ എടുത്തു.

ഞങ്ങളുടെ ബാങ്കി​​െൻറ ക്ലൗഡ്‌ ഡാറ്റ കൈമാറ്റം കൈകാര്യം ചെയ്ത ടീമിൽ ഉള്ള ആളെന്ന നിലയ്ക്ക് സ്പ്രിംഗ്ലർ വിവാദത്തെ കുറിച്ച് ഉള്ള അഭിപ്രായങ്ങൾ പറയാൻ ജോലിയുമായി ബന്ധപ്പെട്ട ചില പരിമിതികളുണ്ട്. മാത്രമല്ല എനിക്ക് നേരിട്ട് പരിചയമില്ലെങ്കിലും ന്യൂ ജേഴ്‌സിയിലെ പല മലയാളികൾക്കും അറിയാവുന്ന, ഞങ്ങളുടെ ഒക്കെ സ്വകാര്യ അഭിമാനമായ രാഗി തോമസാണ് ഈ കമ്പനി തുടങ്ങിയതും നടത്തിക്കൊണ്ടു പോകുന്നതും.

ഇതിനെകുറിച്ചെല്ലാം അറിയാവുന്ന, പറയാവുന്ന ചില കാര്യങ്ങൾ പിന്നീട് വിശദമായി എഴുതാം. ഇപ്പോൾ തല്ക്കാലം കൊറോണയെ എങ്ങിനെയെങ്കിലും പിടിച്ചുകെട്ടാൻ നോക്കാം.

കൊടുങ്കാറ്റിൽ ആന പാറിപ്പോയ കഥ പറയുമ്പോഴാ ഓൻറെ കോണകം പാറിയ കഥ എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കരുതല്ലോ....

Full View
Tags:    
News Summary - kerala facebook viral post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.