കൊച്ചി: വിവിധ രീതിയിൽ കൊച്ചി മെട്രോ രാജ്യാന്തര ശ്രദ്ധയാകർഷിക്കുകയാണ്. ഏറ്റവും കൂടുതൽ വേഗത്തിൽ പണി പൂർത്തിയാകുന്ന മെട്രോ സർവിസ് എന്നതിന് പിന്നാലെ ഭിന്നലിംഗക്കാർക്ക് തൊഴിലവസരം നൽകിയതിലൂടെ ശ്രദ്ധനേടുകയാണ് കൊച്ചി മെട്രോ. രാജ്യത്ത് ആദ്യമായാണ് ഭിന്നലിംഗക്കാർക്ക് സർക്കാർ സംവിധാനത്തിൽ ജോലി നൽകുന്നത്. രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയായതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളും ഇതേറ്റടുത്തു. ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയനിലാണ് കൊച്ചി മെേട്രായിലെ ഭിന്നലിംഗക്കാരുടെ നിയമനം വാർത്തയായത്. ‘ഭിന്നലിംഗക്കാരെ നിയമിച്ച് ഇന്ത്യൻ െട്രയിൻ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു’ തലക്കെട്ടിലാണ് വാർത്ത.
23 ഭിന്നലിംഗക്കാരാണ് കൊച്ചി മെേട്രായിൽ ജോലിയിൽ പ്രവേശിച്ചത്. കൊച്ചി മെേട്രായിൽ ജോലി ലഭിച്ച വിൻസിയുടെ വാക്കുകളും ‘ദി ഗാർഡിയൻ’ വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്്. കൊച്ചി മെേട്രായിൽ ജോലി ലഭിച്ചത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന് വിൻസി പറഞ്ഞു. മറ്റൊരു കമ്പനിയിലും ജോലി കിട്ടാതിരുന്ന സാഹചര്യത്തിൽ മെട്രോയിലെ തൊഴിൽ പുതിയ തുടക്കമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.