തിരുവനന്തപുരം: ബുധനാഴ്ച മുതൽ മത്സ്യബന്ധനത്തിന് തൊഴിലാളികൾക്ക് അനുമതി നൽകിയതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ജാഗ്രത പാലിച്ചുകൊണ്ട് മത്സ്യബന്ധനത്തിന് പോകാം എന്ന മുന്നറിയിപ്പ് ദുരന്ത നിവാരണ സമിതി നൽകിയിട്ടുണ്ട്.
എല്ലാ ഹാർബർ മാനേജ്മെൻറ് സൊസൈറ്റികളും ലാൻഡിങ് സെൻററുകളിലെ ജനകീയ സമിതികളും നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. സർക്കാർ നൽകിയ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് വേണം തൊഴിലാളികളും കച്ചവടക്കാരും നാളെ മുതൽ തൊഴിലുകളിൽ ഏർപ്പെടാനെന്നും മന്ത്രി പറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദത്തെ തുടർന്നാണ് ദിവസങ്ങൾക്ക് മുമ്പ് മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തിയത്. കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് നിരോധനം നീക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.