നിലമ്പൂർ: കവളപ്പാറയിൽ ഉരുൾപൊട്ടി മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിയ ദുരന്തമുഖ ത്ത് അഴുകിത്തുടങ്ങിയ മൃതദേഹങ്ങളും തിരഞ്ഞ് അവരിപ്പോഴുമുണ്ട്. വെള്ളിയാഴ്ച ഉച്ചയോ ടെയെത്തിയവർ ബലിപെരുന്നാൾ പോലും മറന്ന് 12 അടിയോളം കുമിഞ്ഞ് കൂടിയ ചളിയിൽ തിരച്ചിൽ തുടരുകയാണ്. സന്നദ്ധ സംഘടനകളും രാഷ്ട്രീയപ്രവർത്തകരുമെല്ലാമുണ്ടതിൽ.
ഐ.ആർ.ഡബ്ല്യുവിെൻറ 150 പേരടങ്ങുന്ന സംഘം പോത്തുകല്ല് പള്ളിയിൽ ക്യാമ്പ് ചെയ്താണ് ദുരന്തഭൂമിയിലെത്തുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണിവർ. നിലമ്പൂർ, വണ്ടൂർ, മഞ്ചേരി, മങ്കട മണ്ഡലങ്ങളിൽ നിന്നായി 200ഓളം എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കവളപ്പാറയിലുള്ളത്. സേവാഭാരതിയുടെ പ്രവർത്തകരും ദുരന്തമുഖത്തുണ്ട്. കവളപ്പാറക്ക് പുറമെ പാതാർ, അമ്പുട്ടാൻപൊട്ടി പ്രദേശങ്ങളുടെ ദുരന്തവ്യാപ്തി കൂടി പുറംലോകമറിഞ്ഞതോടെ പോത്തുകല്ല് പഞ്ചായത്തിലേക്ക് സന്നദ്ധപ്രവർത്തകരുടെ ഒഴുക്കായിരുന്നു.
പോത്തുകല്ല് പഞ്ചായത്തിൽ ശുചീകരണത്തിനായി മാത്രം രജിസ്റ്റർ ചെയ്തത് 7000 പേരായിരുന്നു. നിലമ്പൂർ മേഖലയിലേക്കുള്ള മുഴുവൻ വഴികളിലും ബസിലും മിനിലോറിയിലും ഓട്ടോയിലുമൊക്കെയായി സേവനത്തിനെത്തിയവരുടെ നീണ്ട നിരയായിരുന്നു. വാഹനത്തിക്കിൽ ചെറിയ റോഡുകൾ ശ്വാസം മുട്ടി. യുവാക്കളുടെ പടയെത്തിയതോടെ വിവിധ മേഖലകളിലെ നൂറുകണക്കിന് വീടുകൾ മണിക്കൂറുകൾക്കുള്ളിൽ വൃത്തിയായി. രാത്രി വൈകിയും വിവിധ വാഹനങ്ങളിലായി മാലാഖക്കൂട്ടങ്ങളെ പോലെ അവരെത്തിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.