മലപ്പുറം: പ്രളയത്തിൽ തകർന്ന വീടുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലഭിച്ച അപ േക്ഷകളിൽ വ്യാപകക്രമക്കേടെന്ന് കണ്ടെത്തി. പലകാരണങ്ങളാൽ പൊളിച്ചുമാറ്റിയ വീടുകളടക്കം പ്രളയത്തിൽ തകർന്നതാണെന്ന തരത്തിൽ അപേക്ഷകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പൂർണമായും തകർന്ന വീടുകൾ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്താൻ വിേല്ലജ് ഒാഫിസർമാർക്ക് കഴിഞ്ഞദിവസം നിർദേശം നൽകി. ഇതോടെ നഷ്ടപരിഹാരത്തുക ലഭിക്കുന്നത് വൈകുമെന്നുറപ്പായി. പ്രളയത്തിന് ശേഷം വില്ലേജ് ഒാഫിസുകളിലും പഞ്ചായത്തുകളിലും അപേക്ഷ സ്വീകരിച്ചിരുന്നു.
ഇവ അതത് പഞ്ചായത്തുകളിലെ എ.ഇമാർക്ക് പരിശോധനക്ക് നൽകിയശേഷം അവർ നൽകുന്ന സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിലാണ് അപേക്ഷകൾ അംഗീകരിച്ചത്. ഇവ വില്ലേജ് ഒാഫിസുകളിൽനിന്ന് പരിശോധിച്ചിരുന്നെങ്കിലും കാര്യക്ഷമമായില്ല. പഞ്ചായത്തുകളിൽ രാഷ്ട്രീയ ഇടപെടൽ നടന്നതിെൻറ ഭാഗമായാണ് അനർഹർ കയറിക്കൂടിയത്. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ക്രമക്കേടിന് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായാണ് വിവരം. അവലോകന യോഗങ്ങളിൽ ക്രമക്കേട് സംബന്ധിച്ച പരാതികൾ താലൂക്ക് ഒാഫിസർമാർ പറഞ്ഞിരുന്നു. മലപ്പുറം പെരിന്തൽമണ്ണ താലൂക്കിൽ പുതിയ വീട് നിർമാണത്തിനായി പഴയവീട് പൊളിച്ചത് പ്രളയത്തിൽ തകർന്നതാണെന്ന് കാണിച്ച് പഞ്ചായത്ത് അംഗീകാരത്തോടെയാണ് അപേക്ഷ നൽകിയത്.
പൂർണമായും തകർന്ന വീടുകൾ നിലവിലുള്ള സ്ഥലത്ത് പുനർനിർമിക്കാൻ സാധ്യമാണോയെന്ന് വിലയിരുത്താൻ റവന്യൂ വകുപ്പ് നിർദേശിച്ച പ്രകാരം വില്ലേജ് ഒാഫിസർമാർ നേരിെട്ടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. ഭാഗികമായി തകർന്നതും പൂർണമായി തകർന്നതിെൻറ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭാഗികമായി തകർന്ന വീടുകൾക്കുള്ള അപേക്ഷകളുടെ അവസ്ഥയും മറിച്ചല്ല. രണ്ട് ദിവസമെങ്കിലും വെള്ളം കയറിയ വീടുകൾക്കുള്ള നഷ്ടപരിഹാര അപേക്ഷയിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം. സ്വന്തം ഭൂമിയില്‍ പുനര്‍നിര്‍മാണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യഗഡു നല്കാന് ജില്ല കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയതായി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. മലപ്പുറം ജില്ലയിൽ ഇതിനകം 6,537 കുടുംബങ്ങളാണ് ആദ്യഗഡുവിന് അപേക്ഷിച്ചത്. ഇവരില്‍ 1,656 പേര്‍ക്ക് ആകെ 16 കോടി രൂപ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.