തിരുവനന്തപുരം: പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷം ഗ്രാമീണ-അടിസ്ഥാനസൗകര്യ മേഖലയുടെ പുനര്‍നിർമാണത്തിനും പുതിയ കാര്‍ഷിക വായ്പകള്‍ നൽകാനുമായി 800 കോടി രൂപ നബാർഡ് കേരളത്തിന് അധികമായി അനുവദിച്ചു.
ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനനിധിക്ക് (ആര്.ഐ.ഡി.എഫ്) കീഴിൽ ജലസേചന-കുടിവെള്ള പദ്ധതികള്‍, സ്കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍, പാലങ്ങൾ തുടങ്ങിയവ പുനര്‍നിർമിക്കാൻ ഇക്കൊല്ലം വകയിരുത്തിയ തുക 500 കോടിയിൽനിന്ന് 900 കോടിയായി ഉയർത്തും. ദുരിതബാധിത കര്‍ഷകര്‍ക്ക് കുറഞ്ഞനിരക്കില്‍ കാര്‍ഷികവായ്പ നല്‍കാനുള്ള തുക 1,100 കോടിയിൽനിന്ന് 1,500 കോടിയാക്കും. ഈ തുക വിനിയോഗിച്ച് കഴിഞ്ഞാൽ കൂടുതല്‍ അനുവദിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് നബാര്‍ഡ് ചെയര്മാന് ഡോ. ഹര്‍ഷ്കുമാര്‍ ഭന്‍വാല മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ വ്യക്തമാക്കി.
ദീര്‍ഘകാല ജലസേചനനിധി (എല്‍.ടി.ഐ.എഫ്) മുഖേന സംസ്ഥാനത്തെ തെരഞ്ഞെടുത്ത വന്‍കിട ജലസേചന പദ്ധതികള്‍ക്ക് നബാര്‍ഡ് സാധ്യമായ സഹായം നൽകും. ജലഅതോറിറ്റിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് സഹായം നല്‍കണമെന്ന സംസ്ഥാന സർക്കാറിെൻറ ആവശ്യവും പരിഗണിക്കുമെന്ന് ചെയര്മാന് വ്യക്തമാക്കി. ദുരിതബാധിതരായ കര്‍ഷകര്‍ക്ക് നേരത്തേ അനുവദിച്ച വായ്പകള്‍ അഞ്ചുവര്‍ഷം തിരിച്ചടവ് കാലാവധിയുള്ള മധ്യകാല വായ്പകളാക്കാൻ സഹകരണബാങ്കുകള്‍ക്കും ഗ്രാമീണബാങ്കുകള്ക്കും നബാര്‍ഡ് പുനര്‍വായ്പ സഹായം ലഭ്യമാക്കും. സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഇൗ തീരുമാനമെടുത്തിരുന്നു. ദുരിതബാധിതരായ കര്‍ഷകര്‍ക്ക് എത്രയും വേഗം കൃഷി ആരംഭിക്കുന്നതിന് പുതിയ വായ്പ നല്കാന് ബാങ്കുകളെ ഇത് സഹായിക്കുമെന്നും നബാർഡ് ചെയർമാെൻറ കത്തിൽ പറയുന്നു.
പുനർനിർമാണത്തിൽ നബാർഡ് സഹായത്തോടെ നിരവധി പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ചർച്ചകൾ പുരോഗമിക്കവെയാണ് ചെയർമാൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നബാർഡ് ജീവനക്കാര്‍ 2.89 കോടി രൂപ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.