പ്രളയ ദുരിതാശ്വാസം: കേരളത്തിന് പരമാവധി സഹായം നൽകും -രാജ്നാഥ് സിങ്

ന്യൂഡൽഹി: പ്രളയ ദുരിതാശ്വാസമായി കേരളത്തിന് പരമാവധി സഹായം സർക്കാർ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. രണ്ടാഴ്ചക്കകം കേരളം സന്ദര്‍ശിക്കുമെന്നും രാജ്നാഥ് സിങ് ഉറപ്പ് നൽകി. പ്രളയക്കെടുതിയിൽ കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ നേതൃത്വത്തിൽ കൂടിക്കാഴ്ച നടത്തിയ യു.ഡി.എഫ്, എൽ.ഡി.എഫ് എം.പിമാരോടാണ് കേന്ദ്രമന്ത്രി ഇക്കാര്യമറിയിച്ചത്. 

രണ്ടാഴ്ചക്ക് ശേഷം മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയാൽ ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളുടെ യോഗം വിളിച്ച് തീരുമാനം എടുക്കാമെന്ന് അറിച്ചതായി എ.കെ. ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. വിദേശ സഹായം ലഭിക്കുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. ഇതുവരെ 600 കോടി രൂപയുടെ കേന്ദ്രസഹായം മാത്രമാണ് കേരളത്തിന് ലഭിച്ചത്. കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

Tags:    
News Summary - Kerala Flood Relief: UDF and LDF MPs Visit Rajnath Singh -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.