തിരുവനന്തപുരം: ലോകത്ത് പലയിടത്തും പുനർനിർമാണ പദ്ധതികൾ പലതരം മാഫിയകൾ റാഞ്ചി കൊണ്ട് പോകുന്നുവെന്ന് വെളിവാക്കപ്പെട്ട സാഹചര്യത്തിൽ നവകേരള സൃഷ്ടി കൺസ്ട്രക്ഷൻ ചകാരയാകരുതെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. നഷ്ടപ്പെട്ട കാടിനും പുഴക്കും കോൺക്രീറ്റ് കാടുകൾ പകരമാകില്ല. അതിനാൽ, നയരൂപീകരണത്തിലും നടത്തിപ്പിലും സാേങ്കതികവിദ്യയിലും വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്. പുതിയ കേരളത്തിൽ വെറും ഭവന നിർമാണമല്ല, പകരം സമൂഹ നിർമാണമാണ് നടക്കേണ്ടതെന്നും റവന്യൂ മന്ത്രി പറഞ്ഞു. നവകേരളത്തിന് പുതിയ ഭവന സാക്ഷരത എന്ന സെമിനാർ ഉൽഘാടനം ചെയ്യുകയായിരുന്നു അദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.