താളംതെറ്റിയ ഗതാഗതമാർഗങ്ങൾ ഒട്ടുമിക്ക ജില്ലകളിലും സാധാരണ നിലയിലേക്ക് എത്തുകയാണ്. തകർന്നവയും തുറക്കാത്തവയും ഇനിയുമുണ്ട്.
കോഴിക്കോട്
•ഇടുക്കി ഒഴികെയുള്ള ജില്ലകളിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിച്ചു. സ്വകാര്യ ബസുകൾ ഓടുന്നുണ്ട്.
•വ്യാപാരമേഖലകളിലേക്കുള്ള ചരക്കുനീക്കം ഭാഗികം. പച്ചക്കറി വണ്ടികളുെട വരവ് കുറവ്.
•താമരശ്ശേരി ചുരംവഴി ഗതാഗതത്തിന് തടസ്സമില്ല. ഇടവേളക്കു ശേഷം ചുരത്തിലൂടെ വാഹനങ്ങളുടെ ഒഴുക്കായിരുന്നു.
•കുറ്റ്യാടി പക്രംതളം ചുരംവഴി വലിയ വാഹനങ്ങൾക്ക് നിയന്ത്രണം.
•കൊയിലാണ്ടി-എടവണ്ണ പാതയിൽ ഗതാഗതത്തിന് തടസ്സമില്ല.
•കൂമ്പാറ- കക്കാടംപൊയിൽ റോഡിൽ മണ്ണിടിച്ചിൽ ഭീഷണി തുടരുകയാണ്.
•ചാലിയാർ, പൂനൂർ, ഇരുവഴിഞ്ഞിപ്പുഴകളിലെ ജലനിരപ്പ് കുറഞ്ഞു.
•ബേപ്പൂർ-ചാലിയം ബോട്ട് സർവിസ് പുനരാരംഭിച്ചു
എറണാകുളം
•കൊച്ചിയിൽ മൂന്നുദിവസമായി മുടങ്ങിയ ബസ് സർവിസുകൾ ഭാഗികമായി പുനരാരംഭിച്ചു; തൃശൂർ, കോഴിക്കോട്, പാലക്കാട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സർവിസാണ് കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചത്.
•കിഴക്കൻ മേഖലയിലേക്കുള്ള സർവിസ് പുനരാരംഭിക്കാനായിട്ടില്ല.
•കോതമംഗലം, പിറവം, കാളിയാർ, ആരക്കുഴ, പട്ടിമറ്റം റൂട്ടിലും സർവിസ് ഭാഗികമായി പുനഃസ്ഥാപിച്ചു.
•പുനരാരംഭിക്കാത്തവ: വൈക്കം വഴി കോട്ടയം.
•മൂന്നാർ, കുമളി, ഇടുക്കി.
പാലക്കാട്
•തെക്കൻ ജില്ലകളിലേക്കൊഴികെ കെ.എസ്.ആർ.ടി.സി സർവിസുകൾ ആരംഭിച്ചു.
•മണ്ണാർക്കാട് ചുരം റോഡിൽ വലിയ വാഹനങ്ങൾക്ക് നിരോധനം.
•അട്ടപ്പാടിയിലേക്ക് ദിവസേന മൂന്ന് സർവിസ്.
പാലക്കാട് നിന്ന് മണ്ണാര്‍ക്കാട് വഴി ആനമൂളി വരെയും ബസ് സര്‍വിസ് നടത്തുന്നു. മധുര, തിരുനെല്‍വേലി, നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്ക് ബസുകള്‍ സര്‍വിസ് ആരംഭിച്ചു.
•നെല്ലിയാമ്പതി മേഖലയിലേക്ക് സര്‍വിസ് ആരംഭിച്ചിട്ടില്ല. കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗത്തേക്ക് സര്‍വിസ് സുഗമം.
കോട്ടയം
• കോട്ടയം-കുമളി േറാഡിലും കോട്ടയം-മൂവാറ്റുപുഴ റോഡിലും ഗതാഗതം പുനഃസ്ഥാപിച്ചു
•കോട്ടയം-നീണ്ടൂർ-കല്ലറ-ബണ്ട് റോഡുവഴി (ആലപ്പുഴ, ചേർത്തല) ഭാഗത്തേക്ക് ബസുകൾ ഒാടുന്നു
•തൊടുപുഴ-മുട്ടം-മേലുകാവ്-ഇൗരാറ്റുപേട്ട റോഡ് ഗതാഗതം സുഗമം
•കോട്ടയം-ആലപ്പുഴ, ചങ്ങനാശ്ശേരി-ആലപ്പുഴ, കോട്ടയം-കുമരകം പാതകളിൽ കെ.എസ്.ആർ.ടി.സി സർവിസ് നിർത്തി.
• ഗതാഗതയോഗ്യമല്ലാത്ത പാതകൾ:
ആലപ്പുഴ-ചങ്ങനാശ്ശേരി, തലയോലപ്പറമ്പ്-വൈക്കം-എറണാകുളം, കോട്ടയം-കുമരകം-ചേർത്തല.
കണ്ണൂർ
•കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ ഇന്നലെ നടന്നത് 106 സർവിസുകൾ.
•മുടങ്ങിക്കിടന്ന തിരുവനന്തപുരം സർവിസ് ഞായറാഴ്ച പുനഃസ്ഥാപിച്ചു.
•ഞായറാഴ്ച നാല് ബസുകൾ തിരുവനന്തപുരത്തേക്ക് സർവിസ് നടത്തി.
•ആളുകൾ യാത്ര കുറഞ്ഞതോടെ സ്വകാര്യ ബസുകൾ പലതും നിരത്തിലിറങ്ങിയിട്ടില്ല.
•വയനാട്ടിലേക്ക്് പാൽചുരം വഴി സർവിസ് നടത്തുന്ന ബസുകൾ മുടങ്ങി. മലയോരത്തും സ്വകാര്യ ബസ് അപൂർവം.
മലപ്പുറം
•പ്രധാനപാതകളിലെല്ലാം ശനിയാഴ്ചതന്നെ ഗതാഗതം പുനഃസ്ഥാപിച്ചു.
•കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾക്ക് തടസ്സമില്ല.
•ഗതാഗതം പുനഃസ്ഥാപിച്ച റോഡുകൾ: പാലക്കാട്-കോഴിക്കോട്, തൃശൂർ-കോഴിക്കോട്, പൊന്നാനി-കോഴിക്കോട്, കോട്ടക്കൽ-പെരിന്തൽമണ്ണ, തിരൂർ-നിലമ്പൂർ.
•കൂട്ടിലങ്ങാടി വഴി ഗതാഗതം പുനഃസ്ഥാപിച്ചു.
•വഴിക്കടവ് നാടുകാണി റോഡിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം.
പത്തനംതിട്ട
•ഗതാഗതം പുനഃസ്ഥാപിച്ച റോഡുകൾ: എം.സി റോഡ്, അടൂർ-പത്തനംതിട്ട, ചെങ്ങന്നൂർ-പത്തനംതിട്ട, പുനലൂർ-പത്തനംതിട്ട, മുണ്ടക്കയം-പത്തനംതിട്ട.
•ഗതാഗതം തുടങ്ങാനാകാത്ത റോഡുകൾ: തിരുവല്ല-പത്തനംതിട്ട, പന്തളം-പത്തനംതിട്ട, വള്ളിക്കോട്-പത്തനംതിട്ട.
ഇടുക്കി
•സഞ്ചാരയോഗ്യമായ റോഡുകൾ: അടിമാലി-കോതമംഗലം, കട്ടപ്പന-പുളിയന്മല-കമ്പംെമട്ട്-കമ്പം, കുട്ടിക്കാനം-ഏലപ്പാറ-ചപ്പാത്ത്-കട്ടപ്പന, മുട്ടം-മൂലമറ്റം-വാഗമൺ-ഏലപ്പാറ-കട്ടപ്പന, െതാടുപുഴ-മൂവാറ്റുപുഴ.
•ഗതാഗതയോഗ്യമല്ലാത്ത റോഡുകൾ: അടിമാലി-ഇടുക്കി- കട്ടപ്പന, മൂന്നാർ-അടിമാലി, തൊടുപുഴ-കട്ടപ്പന, അടിമാലി -ധനുഷ്കോടി, അടിമാലി-രാജാക്കാട്-പൂപ്പാറ-തേനി, മൈലാടുംപാറ-നെടുങ്കണ്ടം-പണിക്കൻകുടി-കമ്പിളികണ്ടം-നെടുങ്കണ്ടം, മൂന്നാർ-ദേവികുളം-പൂപ്പാറ
•തകർന്ന പാലങ്ങൾ, ചപ്പാത്തുകൾ: കട്ടപ്പന ചപ്പാത്ത്, തടിയമ്പാട്, െചറുതോണി, ശാന്തിപ്പാലം, ആലടി ഇരുമ്പുപാലം, ബഥേൽ ചപ്പാത്ത്. വണ്ടിപ്പെരിയാർ -ചെങ്കര ചപ്പാത്ത് ശാന്തിപ്പാലം.
തൃശൂർ
• തൃശൂർ- കുന്നംകുളം, കുതിരാൻ, ആലുവ, ഷൊർണൂർ, കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡുകൾ ഗതാഗത യോഗ്യം
• കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കുതിരാൻ വഴി പാലക്കാട്, ഷൊർണൂർ വഴി പാലക്കാട്, പെരിന്തൽമണ്ണ, ഗുരുവായൂർ സർവിസുകൾ പുനഃസ്ഥാപിച്ചു.
•തൃശൂർ - ഇരിങ്ങാലക്കുട - െകാടുങ്ങല്ലൂർ, തൃശൂർ - കാഞ്ഞാണി - വാടാനപ്പിള്ളി, തൃശൂർ - തൃപ്രയാർ, കൊടുങ്ങല്ലൂർ - പറവൂർ, കാഞ്ഞാണി - വാടാനപ്പള്ളി റോഡുകൾ ഗതാഗത യോഗ്യമല്ല.
വയനാട്
•വാഹന ഗതാഗതം സാധാരണ നിലയിൽ.
• തലപ്പുഴ 43ലും തോണിച്ചാലിലും റോഡ് അപകടാവസ്ഥയിൽ. രണ്ടു റോഡിലൂടെയും താൽക്കാലിക ഗതാഗത സംവിധാനമൊരുക്കി.
•വയനാട് ചുരം, കുറ്റ്യാടി ചുരം, പേര്യ ചുരം എന്നിവയിലൂടെ വാഹന ഗതാഗത പ്രശ്നമില്ല. പാൽച്ചുരത്ത് മണ്ണിടിച്ചിൽ ഭീഷണി; ഗതാഗതം നിരോധിച്ചു.
• ഗുണ്ടൽപേട്ട്, മൈസൂരു, ബംഗളൂരു ഗതാഗതം സുഗമം.
• നാടുകാണി വഴി നിലമ്പൂർ, തൃശൂർ ഗതാഗതം പ്രശ്നമില്ല.
•മാനന്തവാടി-കുട്ട-ഗോണിക്കുപ്പ-ഹുൻസൂർ-മൈസൂർ റൂട്ടിൽ ഗതാഗത തടസ്സമില്ല. കുട്ട-വീരാജ്പേട്ട-മടിക്കേരി റൂട്ടിൽ ഗതാഗതം മുടങ്ങി.
കാസർകോട്
•കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾ മുടങ്ങിയിട്ട് മൂന്നു ദിവസം.
•പ്രളയബാധിത പ്രദേശങ്ങളിൽ സർവിസ് മുടങ്ങി.
•ഞായറാഴ്ച വൈകീട്ട് അഞ്ചിന് കോട്ടയം സൂപ്പർഫാസ്റ്റ് സർവിസ് നടത്തി. തുടർന്ന് കൊടുങ്ങല്ലൂർ, എറണാകുളം ബസുകൾ സർവിസ് നടത്തി.
കൊല്ലം
•കൊല്ലത്തുനിന്ന് തെന്മലക്ക് ബസ് സർവിസ് നടത്തി
• കൊല്ലം-ചെങ്ങന്നൂർ, കൊല്ലം-കുളത്തൂപ്പുഴ, കൊല്ലം-പത്തനംതിട്ട ചെയിൻ സർവിസ് പുനരാരംഭിച്ചു
•തിരുവനന്തപുരം, ആലപ്പുഴ ഭാഗത്തേക്ക് ബസ് സർവിസ് തുടങ്ങി
•സ്വകാര്യ ബസ് സർവിസ് ഭാഗികം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.