തൊടുപുഴ: സംസ്ഥാനത്ത് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറയുന്നു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ ഗണ്യമായി കുറഞ്ഞതോടെയാണ് നീരൊഴുക്കില്‍ വ്യത്യാസം വന്നത്. 2400.80 അടിയാണ് ഇപ്പോള്‍ ഇടുക്കിയിലെ ജലനിരപ്പ്. സെക്കൻഡിൽ നാല് ലക്ഷം ലിറ്ററാണ് പുറത്തേക്കൊഴുക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിെൻറ എല്ലാ ഷട്ടറും അടച്ചു. 140.15 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ വെള്ളത്തിെൻറ അളവ്. മുല്ലപ്പെരിയാർ ജലത്തിെൻറ അളവു കൂടി കുറയുന്നതോടെ ഇടുക്കിയിലേക്ക് നീരൊഴുക്ക് ഇനിയും കുറയുമെന്നാണു കരുതുന്നത്.
പമ്പ -986, കക്കി -981.3, ഷോളയാർ -811.07, ഇടമലയാർ -168.2, കുണ്ടള -1758.69, മാട്ടുപ്പെട്ടി -1598.3, കുറ്റിയാടി -757.69, കരിയോട് -774. 65, ആനയിറങ്കൽ -1204.56, പൊൻമുടി - 707.74, കല്ലാർകുട്ടി -454, പെരിങ്ങൽകുത്ത് -423.97, ലോവർ പെരിയാർ -243.5 എന്നിങ്ങനെയാണ് മറ്റ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്.
ജൂൺ ഒന്നു മുതൽ ഇതുവരെ സംസ്ഥാനത്ത് 42 ശതമാനമാണ് അധിക മഴ. ആഗസ്റ്റ് ഒന്നുമുതൽ 19വരെ ദിവസങ്ങളിൽ അസാധാരണ മഴയാണ് ലഭിച്ചത്. 234.6 സെ.മീ. ഇടുക്കിയിൽ ഇതുവരെ 93 ശതമാനമാണ് അധികമഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.