തിരുവനന്തപുരം: ഏഴാം സംസ്ഥാന ധനകാര്യ കമീഷന് രൂപവത്കരിക്കാന്‍ മന്ത്രിസഭ യോഗം തിരുമാനിച്ചു. മുന്‍ പ്ലാനിങ് ബോര്‍ഡ് അംഗം കെ.എന്‍. ഹരിലാല്‍ ചെയര്‍മാനും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയും അംഗങ്ങളുമാണ്. കമീഷന് രണ്ടു വര്‍ഷത്തെ കാലാവധിയാണുള്ളത്.
പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ധനസ്ഥിതി അവലോകനം ചെയ്ത് കമീഷന്‍ ശിപാര്‍ശ സമര്‍പ്പിക്കും. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നല്‍കാവുന്ന വിവിധതരം നികുതി, തീരുവ, ചുങ്കം, ഫീസ് എന്നിവ നിര്‍ണയിക്കും. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. നഗരവത്കരണത്തിന്റെ ഭാഗമായി നേരിടുന്ന വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതിന് സാമ്പത്തിക നയരൂപവത്കരണം നിർദേശിക്കും. ദുരന്തനിവാരണത്തിന് ഫലപ്രദമായ സംഭാവന നല്‍കാന്‍ പ്രദേശിക സര്‍ക്കാറുകളെ പ്രാപ്തരാക്കും.
അഡീഷനൽ സെക്രട്ടറി (കമീഷൻ സെക്രട്ടറി) -ഒന്ന്, ജോയന്റ് സെക്രട്ടറി -ഒന്ന്, അണ്ടർ സെക്രട്ടറി -ഒന്ന്, അക്കൗണ്ട്സ് / സെക്ഷൻ ഓഫിസർ -മൂന്ന്, അസിസ്റ്റന്റ് -ഒമ്പത്, കമ്പ്യൂട്ടർ അസിസ്റ്റന്റ് -മൂന്ന്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് -മൂന്ന്, ഓഫിസ് അറ്റൻഡന്റ് -മൂന്ന്, പാർട്ട് ടൈം സ്വീപ്പർ -ഒന്ന്, ഡ്രൈവർ -ഒന്ന് എന്നിങ്ങനെ തസ്തികകള്‍ സൃഷ്ടിക്കും. ധനകാര്യവകുപ്പില്‍നിന്നുള്ള ജീവനക്കാരെയാണ് കമീഷന്‍റെ ഓഫിസിലേക്ക് അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.