കുട്ടിയുമായി ഇരുചക്ര വാഹന യാത്ര; നിയമഭേദഗതിക്ക് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ രക്ഷിതാക്കളോടൊപ്പം ഒരു കുട്ടിയെ എങ്കിലും കൊണ്ടുപോകാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ മോട്ടോർ വാഹന നിയമഭേദഗതിക്ക് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇരുചക്ര വാഹനത്തിൽ രണ്ട് പേർക്കൊപ്പം കുട്ടിയുമുണ്ടായാൽ എ.ഐ ക്യാമറ വഴി പിഴയീടാക്കുമെന്നത് വ്യാപക വിമർശനത്തിന് കാരണമായ പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കി.

ഇരുചക്ര വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സംസ്ഥാനമെന്നുള്ള നിലക്കും, രക്ഷിതാക്കളോടൊപ്പം കുഞ്ഞിനെ കൂടി കൊണ്ടുപോകാൻ അനുവദിക്കണമെന്ന പൊതുവേ ഉയർന്ന ആവശ്യവും പരിഗണിച്ച് മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. മേയ് 10ന് നടക്കുന്ന ഉദ്യോഗസ്ഥ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.

ഇരുചക്ര വാഹനത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നത് നിലവിലെ വ്യവസ്ഥയാണ്. പൊലീസ് പരിശോധനയിൽ കുട്ടികളുടെ കാര്യത്തിൽ ഈ വ്യവസ്ഥ കർശനമായി നടപ്പാക്കിയിരുന്നില്ല. സംസ്ഥാനത്ത് എ.ഐ ക്യാമറകൾ വന്നതോടെയാണ് മൂന്നാമതായി കുട്ടി വാഹനത്തിൽ യാത്രചെയ്താലും പിഴയടക്കേണ്ട സാഹചര്യം വന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. 

Tags:    
News Summary - Kerala government move to ask centre to amend motor vehicle act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.