കേരള സര്‍ക്കാര്‍ ഐ.എസിന്‍റെ റിക്രൂട്ടിംഗ് ഏജന്‍സിയാണെന്ന് പികെ കൃഷ്ണദാസ് 

കോട്ടയം: സംസ്ഥാനസര്‍ക്കാരിനും വനിതാകമ്മീഷനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്. വനിതാ കമ്മീഷന്‍റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഐ.എസ് ചാരന്‍മാരാണെന്നും കേരളസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഐ.എസിന്‍റെ റിക്രൂട്ടിംഗ് ഏജന്‍സിയായിട്ടാണെന്നും കൃഷ്ണദാസ് ആരോപിച്ചു. ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും സ്വീകരിച്ച നടപടികള്‍ ഇതിന് തെളിവാണെന്ന് കോട്ടയത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

സംസ്ഥാന വനിതാകമ്മീഷന്‍റെയും ഐ.എസ് നേതാക്കളുടെയും ഒരേ ഭാഷയും ശൈലിയുമാണ്. ഹാദിയ കേസില്‍ കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ സംശയം ജനിപ്പിക്കുന്നതാണ്. വനിതാകമ്മീഷന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഐഎസ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി ബിജെപി സംശയിക്കുന്നു. അതിനാല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എൻ.ഐ.എ അന്വേഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.

Tags:    
News Summary - Kerala Government works as a recruiting agency for ISIs-P K Krishnadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.