തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനം 2000 കോടി രൂപ കൂടി കടമെടുക്കുന്നു. കഴിഞ്ഞയാഴ്ച 1500 കോടി കടമെടുത്തിരുന്നു. രണ്ടാഴ്ചക്കിടെ എടുക്കുന്ന കടം 3500 കോടിയാകും. നവംബറിലെ ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് കടമെടുപ്പ്.
പദ്ധതി പ്രവർത്തനം ശക്തപ്പെടുന്ന മാസമായിട്ടും ഇനിയും വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമുള്ള കടമെടുപ്പാണിതെന്ന് സർക്കാർ വിശദീകരിച്ചു. കടപത്രത്തിന്‍റെ ലേലം നവംബർ ഒന്നിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ നടക്കും. അടുത്തദിവസം തന്നെ പണം സംസ്ഥാന സർക്കാറിന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.