സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ ആലോചന, 17ന് ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ ആലോചന. ഈ മാസം 17ന് ഉന്നതതല യോഗം ചേരും. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. ഈ മാസം 17 മുതല്‍ 10, പ്ലസ് ടു ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്കൂളുകളില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം പേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം. ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറയുന്നു.

പൊതുപരീക്ഷ നടക്കുന്ന ക്ലാസുകൾ എന്ന നിലയിലാണ് 10, 12 ക്ലാസുകളെ പരിഗണിച്ചിരിക്കുന്നത്. ജനുവരിയോടെ പത്താം ക്ലാസിന്‍റെയും 12ാം ക്ലാസിന്‍റെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തീകരിക്കാനും തീരുമാനിച്ചിരുന്നു. എല്ലാ ക്ലാസുകളും തുറക്കുമോ അതോ 10, പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കല്‍ ക്ലാസ് ആണോ ആദ്യം തുടങ്ങുക എന്ന കാര്യം വ്യക്തമായിട്ടില്ല.

Tags:    
News Summary - kerala govt ready to open school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.