തിരുവനന്തപുരം: അനധികൃത ബോർഡുകൾക്കെതിരെ സംസ്ഥാന വ്യാപകമായി കർശന നടപടിക്ക് സർക്കാർ ഒരുങ്ങുന്നു. ബാനറുകളും ബോർഡുകളും സ്ഥാപിച്ചവരെ കൊണ്ടുതന്നെ നീക്കം ചെയ്യാനും പിഴ ഇൗടാക്കാനും തേദ്ദശ സെക്രട്ടറിമാർക്ക് നിർദേശം നൽകി. ഇതിനായി കേസ് രജിസ്റ്റർ ചെയ്ത്, റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ബോർഡുകളും മറ്റും പൊതുസ്ഥലത്തോ പൊതുമാലിന്യ നിക്ഷേപ-സംസ്കരണ സ്ഥലത്തോ നിക്ഷേപിക്കാൻ പാടില്ല. പകരം അത് സ്ഥാപിച്ചവർക്കുതന്നെ മടക്കി നൽകി പിഴ ഇൗടാക്കാനാണ് ഉത്തരവ്.
ഹൈകോടതിയുടെ ആവർത്തിച്ചുള്ള നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് ജൂലൈ 20ന് പുതിയ ഉത്തരവിറക്കിയത്. നേരേത്തയും നിർദേശം നൽകിയിരുെന്നങ്കിലും ഫലപ്രദമായിരുന്നില്ല. അനധികൃത ഫ്ലക്സ് ബോർഡുകളും ബാനറുകളും സ്ഥാപിക്കാൻ സഥാപനങ്ങെളയോ ഏജൻസികളെയോ സംഘടനകളെയോ വ്യക്തികളെയോ അനുവദിക്കരുെതന്ന് പുതിയ നിർദേശത്തിൽ പറയുന്നു. തേദ്ദശസ്ഥാപനങ്ങളുടെ അനുമതിയോടെ അംഗീകൃത സ്ഥലത്ത് നിയമവിധേയമായി സ്ഥാപിക്കുന്നവ നിർദിഷ്ടസമയത്തിന് ശേഷം മാറ്റുെന്നന്ന് ഉറപ്പാക്കണം.
സ്ഥാപിക്കുന്നവർക്ക് തന്നെയാണ് മാറ്റാനുള്ള ചുമതല. അനധികൃതമായി ബോർഡുകൾ സ്ഥാപിക്കുന്ന പരസ്യ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കണം. കലക്ടർമാർ തദ്ദേശസ്ഥാപനപരിധിയിൽ അനധികൃത ഫ്ലക്സ് ബോർഡുകളും കൊടികളും ഹോർഡിങ്ങുകളും ഉേണ്ടാ എന്ന് പരിശോധിക്കണം. ഉത്തരവുകൾ നടപ്പാക്കുന്നതിൽ വിഴ്ചവരുത്തുന്നവരുടെ വിവരങ്ങൾ സഹിതം സർക്കാറിന് റിപ്പോർട്ട് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.