കോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. കള്ളക്കടത്ത് സംഘങ്ങളുടെയും അധോലോക സംഘങ്ങളുടെയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയെന്ന് സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വിമാനത്താവളത്തിനടുത്ത് രണ്ട് അധോലോക സംഘങ്ങൾ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്നു പറയുന്നത് വിശ്വസിക്കാനാവില്ല.
സി.പി.എം, ലീഗ്, എസ്.ഡി.പി.ഐ ബന്ധമുള്ളവർ ഗുണ്ട സംഘത്തിലുണ്ട്. സ്വപ്ന സുരേഷ് കർണാടകത്തിലേക്ക് കടന്ന പോലെ ഇവർക്കും പൊലീസ് സൗകര്യമൊരുക്കി. അപകടം നടന്ന ഉടൻ ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ എന്തിന് സംഭവസ്ഥലത്ത് വന്നുവെന്നതും രാഷ്ട്രീയ ബന്ധത്തിന് അടിവരയിടുന്നു. വിവാദമായ തിരുവനന്തപുരം സർണ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശപൗരന്മാരുമായി എന്തായിരുന്നു ഇടപാടുകള്‍ എന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും വിശദീകരിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ലപ്രസിഡൻറ് വി.കെ സജീവൻ, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.