െകാച്ചി: കലാലയത്തിനകത്ത് രാഷ്ട്രീയം പാടില്ലെന്ന നിലപാട് ആവർത്തിക്കാതെ പൊന്നാനി എം.ഇ.എസ് കോളജിെൻറ കോടതിയലക്ഷ്യ ഹരജി ഹൈകോടതി തീർപ്പാക്കി. വിദ്യാർഥി സമരത്തെ തുടർന്ന് ക്ലാസ് മുടങ്ങുന്നത് ഒഴിവാക്കാൻ പൊലീസ് സംരക്ഷണം അനുവദിച്ച വിധി പാലിച്ചില്ലെന്നാരോപിച്ച് കോളജ് മാനേജ്മെൻറ് നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ ഡിവിഷൻ ബെഞ്ച് നടത്തിയ പരാമർശങ്ങൾ ഏറെ ചർച്ചയായിരുന്നു.
കലാലയങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള വേദിയല്ലെന്നും പഠിക്കാനുള്ളവർ മാത്രം കോളജുകളിൽ ഇരുന്നാൽ മതിയെന്നും മറ്റുള്ളവർക്ക് പുറത്ത് രാഷ്ട്രീയ പ്രവർത്തനമാകാമെന്നും വ്യക്തമാക്കി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എസ്.എഫ്.െഎ യൂനിറ്റ് സെക്രട്ടറിയെ വിളിച്ചുവരുത്തുകയും പഠിക്കാനാണോ രാഷ്ട്രീയ പ്രവർത്തനത്തിനാണോ കോളജിൽ അയക്കുന്നതെന്ന് മാതാപിതാക്കൾ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഹരജി പിൻവലിക്കാൻ അനുമതി തേടിയ ഹരജിക്കാരായ കോളജിനെ കോടതി അതിന് അനുവദിക്കുകയും കേസ് തീർപ്പാക്കുകയുമായിരുന്നു.കോളജ് വളപ്പിലെയും പരിസരെത്തയും സമരപ്പന്തൽ നീക്കംചെയ്യുകയും കാമ്പസിൽ സമാധാനാന്തരീക്ഷം കൈവരുകയും ചെയ്തതായി ഹരജി പരിഗണിക്കെവ കോളജ് അധികൃതർ ചൂണ്ടിക്കാട്ടി.
യൂനിറ്റ് സെക്രട്ടറിയടക്കമുള്ള വിദ്യാർഥികളുടെ സസ്പെൻഷനും പിൻവലിച്ചു. കോളജിെൻറ പ്രവർത്തനം സാധാരണ നിലയിൽ പോകുന്ന അവസരത്തിൽ കോടതിയലക്ഷ്യ ഹരജി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പിൻവലിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. തുടർന്നാണ് ഇടക്കാല ഉത്തരവിലെ നിരീക്ഷണങ്ങൾ ആവർത്തിക്കാതെ ഹരജി പിൻവലിക്കാൻ അനുമതി നൽകിയത്. ഇതോടെ ഇടക്കാല ഉത്തരവിലെ നിരീക്ഷണങ്ങൾക്ക് പ്രസക്തിയില്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.