തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിെ ൻറ ബിരുദം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാലക്ക് മറ്റൊരു ഡോക്ടറ ുടെ പരാതി. ഡോ. മോഹനൻ ബിരുദം നേടിയത് നിയമവിരുദ്ധ രീതിയിലാണെന്ന് കാണിച്ച് കൺസ ൽട്ടൻറ് സൈക്യാട്രിസ്റ്റും തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായ ഡേ ാ. പ്രവീൺ ലാൽ കുറ്റിച്ചിറയാണ് പരാതി അയച്ചത്. ഇതോടെ, ആരോഗ്യ സർവകലാശാല വി.സി നിയമ ന തർക്കം അത്യപൂർവ തലത്തിലേക്ക് നീങ്ങുകയാണ്. നിയമനത്തിെൻറ ക്രമക്കേടുകൾ വിശദമാക്കി നേരേത്ത ദേശീയ പട്ടികജാതി കമീഷനും ചാൻസലർ കൂടിയായ സംസ്ഥാന ഗവർണർക്കും ഡോ. പ്രവീൺ ലാൽ പരാതി നൽകിയിരുന്നു.
ഡോ. മോഹനൻ മനുഷ്യസാധ്യമല്ലാത്ത രീതിയിൽ ഒരേസമയം രാജ്യത്തിെൻറ രണ്ട് ഭാഗത്തുള്ള രണ്ട് സർവകലാശാലകളിൽ കോഴ്സുകൾ ചെയ്തെന്നാണ് ഡോ. പ്രവീൺ ലാൽ പരാതിയിൽ ഉന്നയിക്കുന്നത്. കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളജിൽ 1988 ജൂൺ മുതൽ 1991 ജൂൺ വരെ ഡോ. മോഹനൻ റേഡിയോ ഡയഗ്നോസിസിൽ പോസ്റ്റ് ഗ്രാജ്വേറ്റ് പഠനം നടത്തിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ കേരള സർവകലാശാല സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡോ. പ്രവീൺ ലാൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, 1989 സെപ്റ്റംബർ രണ്ട് മുതൽ 1990 ആഗസ്റ്റ് 22 വരെ അലിഗഡ് മുസ്ലിം സർവകലാശാലയുടെ കീഴിലുള്ള ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽനിന്ന് ഡോ. മോഹനൻ ഡി.സി.എച്ച് (ഡിപ്ലോമ ഇൻ ചൈൽഡ് ഹെൽത്ത്) കോഴ്സും പഠിച്ചിട്ടുണ്ട്. ഇക്കാര്യം വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ അലിഗഡ് സർവകലാശാലയും സ്ഥിരീകരിച്ചതാണ്. ഒരേസമയം രണ്ട് സർവകലാശാലകളുടെ കീഴിലുള്ള രണ്ട് മെഡിക്കൽ കോളജുകളിൽ വ്യത്യസ്ത ഫുൾ ടൈം കോഴ്സുകൾ പഠിക്കുകയെന്നത് അസാധ്യമാണെന്ന് മാത്രമല്ല, ലോകത്തൊരിടത്തും അനുവദനീയമല്ലാത്തതും യു.ജി.സിയുടെയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്.
ഇതുസംബന്ധിച്ച് താൻ ഗവർണർക്ക് നൽകിയ പരാതിയിൽ മറുപടി കാത്തിരിക്കുകയാണെന്നും ഇക്കാര്യം പരിശോധിച്ച് ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ട കോഴ്സിെൻറ പരീക്ഷാഫലം റദ്ദാക്കുകയും ബിരുദം പിൻവലിക്കുകയും വേണമെന്നാണ് ഡോ. പ്രവീൺ ലാലിെൻറ ആവശ്യം.
ഡോ. പ്രവീൺ ലാൽ ഉൾപ്പെടെ വി.സി സ്ഥാനത്തേക്ക് 17 അപേക്ഷകർ ഉണ്ടായിരുന്നു. വി.സി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാർ ഗവർണറോട് താൽപര്യം അറിയിച്ച ആളെ ഒഴിവാക്കിയെന്ന ആക്ഷേപം നേരേത്ത ഉയർന്നിരുന്നു.
17 പേരിൽ ഏറ്റവും യോഗ്യത കുറഞ്ഞയാളെ ഡോ. ബി. ഇക്ബാൽ കൺവീനറായ തിരച്ചിൽ സമിതി എങ്ങനെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയെന്ന സംശയവും ഉയർന്നിരുന്നു. തുടർന്നാണ്, പട്ടികജാതിക്കാരനായ തന്നെ ഉൾപ്പെടെ യോഗ്യരായ മറ്റ് പലരെയും ഒഴിവാക്കി വി.സിയെ നിയമിച്ചത് ചോദ്യം ചെയ്ത് ഡോ. പ്രവീൺ ലാൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.