കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) കടുത്ത നടപടികൾ ചോദ്യംചെയ്ത് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയിൽ ലിമിറ്റഡ് (സി.എം.ആർ.എൽ) എം.ഡി ശശിധരന്‍ കര്‍ത്തയടക്കം നൽകിയ ഉപഹരജി ഹൈകോടതി മധ്യവേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് ഹരജി മാറ്റിയത്.
ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഇ.ഡി സമയം തേടി. വീണ്ടും പരിഗണിക്കുംമുമ്പ് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ചില രേഖകൾ സമർപ്പിക്കാനുണ്ടെന്ന് ഹരജിക്കാരും വ്യക്തമാക്കി.
ആരോഗ്യ പ്രശ്നങ്ങളും പ്രായാധിക്യവും ചൂണ്ടിക്കാട്ടി ശശിധരൻ കർത്തയും ചോദ്യംചെയ്യലിന് ഹാജരായപ്പോൾ 24 മണിക്കൂറിലേറെ തടങ്കലിൽവെച്ച് നിയമലംഘനം നടത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാരോപിച്ച് സി.എം.ആർ.എൽ ഉദ്യോഗസ്ഥരും നൽകിയ ഹരജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട ഫോൺ കാൾ റെക്കോർഡുകളും സി.സി ടി.വി ദൃശ്യങ്ങളുമടക്കം ഹാജരാക്കാൻ നേരത്തേ കേസ് പരിഗണിക്കവേ കോടതി ഇ.ഡിക്ക് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.