കൊച്ചി: ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾ മാത്രം നടത്തുന്ന സ്കൂളുകൾക്കും സുരക്ഷിതമായ കെട്ടിടസൗകര്യം അനിവാര്യമെന്ന് ഹൈകോടതി. വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും പൊതു ഉത്തരവാദിത്തമാണെന്ന ബോധ്യത്തോടെയുള്ള സൗകര്യങ്ങളും നടപടികളുമാണ് വേണ്ടത്. അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരെ നടപടിയെടുക്കാൻ ഒരു തടസ്സവുമില്ലെന്നും ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി.
അനുമതിയും കെട്ടിടസൗകര്യവുമില്ലാതെ പ്രവർത്തിക്കുന്ന എറണാകുളം തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂൾ അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന ഉത്തരവിലാണ് സിംഗിൾ ബെഞ്ചിെൻറ നിരീക്ഷണം. വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടറുടെ 2017ലെ ഉത്തരവിെൻറ അടിസ്ഥാനത്തിൽ സ്കൂൾ പൂട്ടണമെന്നാവശ്യപ്പെട്ട് മൂലംകുഴി സ്വദേശി കെ.എ. വിൻസെൻറ് സമർപ്പിച്ച ഹരജിയാണ് കോടതി തീർപ്പാക്കിയത്.
അഫിലിയേഷൻ ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷം ബുദ്ധിമുട്ടിലായ ഈ സ്കൂളിലെ വിദ്യാർഥികൾക്ക് ഹൈകോടതി ഉത്തരവിനെത്തുടർന്നാണ് പത്താംക്ലാസ് പരീക്ഷയെഴുതാൻ സാധിച്ചത്. നിലവിൽ ഏഴാംക്ലാസ് വരെയാണുള്ളതെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചത്. എന്നാൽ, സ്കൂൾ കെട്ടിടത്തിൽ രണ്ടുനിലകൾ കൂട്ടിച്ചേർത്തത് നിർമാണാനുമതി ഇല്ലാതെയാണെന്ന് കോടതി വിലയിരുത്തി. സി.ബി.എസ്.ഇ അഫിലിയേഷനും സംസ്ഥാന സർക്കാറിെൻറ അനുമതിയുമില്ല.
അഫിലിയേഷൻ ഇല്ലാത്ത സ്കൂളുകളിലെ കുട്ടികളെ അഫിലിയേറ്റഡ് സ്കൂളുകളിലൂടെ പരീക്ഷയെഴുതിക്കരുതെന്ന് മുൻ ഉത്തരവുകളുണ്ട്. കൃത്യമായി നിയമവ്യവസ്ഥകൾ പാലിക്കാത്തപക്ഷം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന് ഫുൾ ബെഞ്ച് ഉത്തരവിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്കൂളിെൻറ പ്രവർത്തനം അനുവദിക്കാനാവില്ലെന്നും അടച്ചുപൂട്ടൽ ഉത്തരവിൽ തുടർനടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.