ന്യൂനപക്ഷ വിദ്യാർഥികളോടുള്ള വിവേചനം അംഗീകരിക്കാനാകില്ല -ഹൈകോടതി

കൊച്ചി: കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കീഴിലുള്ള കേന്ദ്ര സർവകലാശാലകളിൽ ന്യൂനപക്ഷ വിദ്യാർഥികളോടുള്ള വിവേചനം അംഗീകരിക്കാനാകില്ലന്ന് ഹൈകോടതി. ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിലെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷക്ക് അഡ്മിറ്റ് കാർഡ് നൽകാത്തതിനെതിരെ മലപ്പുറം സ്വദേശി സി.എച്ച് അബദുൾ ജബ്ബാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.

പ്രവേശന പരീക്ഷക്ക് നിശ്ചയിട്ടുള്ള മാനദണ്ഡങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് തുടർ പഠനം നഷ്ടപെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. മുൻ വർഷങ്ങളിൽ സമാനമായ രീതിയിൽ മലായാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതായും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാർ ബുധനാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.

Tags:    
News Summary - kerala highcourt- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.