കടമെടുപ്പ് പരിധി കുറച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കടമെടുപ്പ് പരിധി കുറച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ. കിഫ്ബി വഴിയുള്ള കടമെടുപ്പിനെ സംസ്ഥാന സർക്കാറിന്റെ ബാധ്യതയാക്കുന്നത് ശരിയല്ലെന്നാണ് കേരളം ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. കടമെടുപ്പ് പരിധി കുറച്ച തീരുമാനം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. എന്നാൽ, കേന്ദ്രസർക്കാർ പരിധിയില്ലാതെ കടമെടുക്കുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന് മാത്രമായി കടമെടുപ്പ് പരിധി ഉയർത്താൻ കഴിയില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് കേന്ദ്രസർക്കാറിന്റെ വിശദീകരണം. ഭരണഘടന പ്രകാരം ധനകാര്യ കമീഷൻ മാർഗനിർദേശം കണക്കിലെടുത്ത് പൊതുമാനദണ്ഡം അനുസരിച്ചാണ് എല്ലാ സംസ്ഥാനങ്ങൾക്കും വായ്പ പരിധി നിശ്ചയിട്ടുള്ളതെന്നാണ് ധനമന്ത്രി നിർമല സീതാരാമന്റെ വിശദീകരണം. എന്നാൽ, ഈ വാദം തെറ്റാണെന്ന് ആരോപണം ഉയർന്നിരുന്നു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ ഇളവുകൾ അനുവദിച്ചുവെന്ന് കേരളം ഹരജിയിൽ ആരോപിക്കുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ കുറച്ചതെന്ന് ധനമന്ത്രി കെ.ൻ ബാലഗോപാൽ ആരോപിച്ചിരുന്നു.

Tags:    
News Summary - Kerala in the Supreme Court against the central government's decision to reduce the borrowing limit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.