ഓയൂർ: പൊതുവിദ്യാഭ്യാസരംഗത്തെ മികച്ച പ്രവർത്തനങ്ങളിലൂടെ കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) ജില്ലസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ല പ്രസിഡന്റ് പിടവൂർ രമേശ് അധ്യക്ഷത വഹിച്ചു.
സി.പി.ഐ സംസ്ഥാന നിർവാഹകസമിതി അംഗം ആർ. രാജേന്ദ്രൻ, സി.പി.ഐ ജില്ല സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എ, സംസ്ഥാന ജനറൽ സെകട്ടറി ഒ.കെ. ജയകൃഷ്ണൻ, കെ. ജഗദമ്മ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.എസ്. ഷിജുകുമാർ, എസ്. ഹാരീസ്, ജില്ല സെക്രട്ടറി ബിനു പട്ടേരി, ട്രഷറർ ടി. കിഷോർ, മുൻ സംസ്ഥാന പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ, ജോയന്റ് കൗൺസിൽ ജില്ല പ്രസിഡന്റ് സതീഷ് കെ. ഡാനിയൽ, എ.ഐ.വൈ എഫ് ജില്ല പ്രസിഡന്റ് ടി.എസ്. നിധീഷ്, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി ജോബിൻ ജേക്കബ്, ഡി. പ്രീത, ഒ. ബിനു, ശ്രീലേഖ വേണുഗോപാൽ, പ്രിൻസ് കായില, ജയൻ പെരുങ്കുളം, എൻ.ആർ. ജയശ്രീ, എം.എസ്. അനൂപ്, എസ്. പവനൻ, രതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. സജീവ് കുമാർ (പ്രസി.), ബിനു പട്ടേരി (സെക്ര.), ി. കിഷോർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.