പത്തനംതിട്ട: രാജ്യത്ത് ഏറ്റവും സന്തോഷമുള്ള സംസ്ഥാനമാണ് കേരളമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വൻകിട പദ്ധതികൾ ഉൾപ്പെട്ട സർക്കാർ മുന്നോട്ടുവെച്ച നവകേരള പദ്ധതിയിലൂടെ ലോകത്തെ വികസിത രാജ്യങ്ങൾക്കൊപ്പം എത്തിച്ചാണ് ഹാപ്പിനസ് നേടി എടുക്കുന്നത്. പഠനവും വിദ്യാഭ്യാസവും ഭക്ഷണ വസ്ത്ര സ്വാതന്ത്ര്യവും ലഭിക്കുന്ന കേരളത്തിലാണ് സന്തോഷാത്മകമായ ജീവിതമുള്ളത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 52 ശതമാനം പട്ടിണിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ 12.5 ശതമാനം ആയിരുന്നത് 7.5 ആയി കുറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ജില്ലയിലെ രണ്ടാം ദിവസമായ ചൊവ്വാഴ്ചയിലെ ആദ്യസ്വീകരണ പരിപാടി നടന്ന പത്തനംതിട്ട പഴയ സ്വകാര്യ ബസ്സ്റ്റാൻഡിലെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.