തിരുവനന്തപുരം: നടപ്പ് സാമ്പത്തികവർഷത്തെ വോേട്ടാൺ അക്കൗണ്ടും ധനകാര്യ ബില്ലുകളും പാസാക്കി പതിനഞ്ചാം നിയമസഭയുടെ ഒന്നാം സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ധന വിനിയോഗ ബില്ലാണ് സഭ അംഗീകരിച്ചത്. 36,072 കോടി രൂപയുടെ ധനവിനിയോഗത്തിനുള്ള അനുമതിയാണ് സർക്കാറിന് നിയമസഭ നൽകിയത്.
ഇതിൽ 32,542 കോടി രൂപ റവന്യൂ ചെലവിനും 3530 കോടി രൂപ മൂലധനച്ചെലവിനുമാണ്. കഴിഞ്ഞ 12 ദിവസമായി ചേർന്ന നിയമസഭ സമ്മേളനത്തിെൻറ അവസാന ദിവസം വോേട്ടാൺ അക്കൗണ്ട്, ധനകാര്യ ബില്ലുകൾ എന്നിവ ചർച്ച ചെയ്താണ് പാസാക്കിയത്.
മേയ് 24 ന് ആരംഭിച്ച ആദ്യ സമ്മേളനത്തിൽ കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ഏഴ് അടിയന്തരപ്രമേയ നോട്ടീസുകളും 14 ശ്രദ്ധക്ഷണിക്കല്‍ നോട്ടീസുകളും 89 സബ്മിഷനുകളും സഭ മുമ്പാകെ പരിഗണിച്ചു. എല്ലാവര്ക്കും സൗജന്യമായി കോവിഡ് വാക്സിന് നല്‍കേണ്ട ആവശ്യകത സംബന്ധിച്ചും ലക്ഷദ്വീപില്‍ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും രണ്ട് സർക്കാർ പ്രമേയങ്ങള്‍ സഭ പാസാക്കി. കേരള സാംക്രമിക രോഗബില് സഭയില്‍ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്കയക്കാതെ വിശദമായി ചര്‍ച്ച ചെയ്ത് ഐകകണ്േഠ്യന പാസാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.