ന്യൂ​ന​പ​ക്ഷ ക്ഷേ​മം: 10 വ​ർ​ഷ​ത്തി​ൽ പാ​ഴാ​ക്കി​യ​ത് 383 കോ​ടി; ഇരുമുന്നണികളും പ്രതിരോധത്തിൽ

 ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്കോളർഷിപ്പ് വിഹിതവുമായി ബന്ധപ്പെട്ട കോടതി വിധി കഴിഞ്ഞ രണ്ടാഴ്ചയോളമായി സർക്കാരിനെ മുൾമുനയിൽ നിർത്തിയിരിക്കെ ഇരു മുന്നണികളെയും പ്രതിരോധത്തിലാഴ്ത്തി കഴിഞ്ഞ 10 വർഷത്തെ ബജറ്റുകളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നീക്കി വെച്ചതും അതിൽ നിന്ന് വിനിയോഗിച്ചതുമായ തുകയുടെ വിവരങ്ങൾ പുറത്തു വന്നു . ജൂൺ ഏഴിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് മങ്കട എം.എൽ .എ മഞ്ഞളാംകുഴി അലിയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുടെ അനുബന്ധമായിട്ടാണ് 2011-2012 സാമ്പത്തിക വര്ഷം മുതൽ 2020 -2021 വരെയുള്ള വർഷങ്ങളിലെ ബജറ്റുകളിൽ ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി നീക്കി വെച്ച തുകയുടെ വിവരങ്ങൾ പുറത്തു വന്നത്. ആകെ 949 കോടി രൂപ വകയിരുത്തിയതിൽ 383 കോടിയോളം രൂപയാണ് പാഴായിപ്പോയത്​.

ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ് രൂ​പ​വ​ത്​​ക​രി​ച്ച 2011-2012 കാ​​​ല​​​ത്ത് എ​​​ൽ.​​​ഡി.​​​എ​​​ഫ്​ സ​​​ർ​​​ക്കാ​​​ർ വ​​ക​​യി​​രു​​ത്തി​​യ 19 കോ​​​ടി​​​യോ​​​ളം രൂ​​​പ ഏ​​​താ​​​ണ്ട് പൂ​​​ർ​​​ണ​​മാ​​യി വി​​​നി​​​യോ​​​ഗി​​​ച്ചു. പി​​ന്നീ​​ട്​ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന യു.​​​ഡി.​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ഫ​​​ണ്ട് വി​​​ഹി​​​തം ഗ​​​ണ്യ​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച്‌ 84 കോ​​​ടി​​​യോ​​​ള​​​മാ​​​ക്കി​​​യെ​​​ങ്കി​​​ലും ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്​ ര​​​ണ്ടു​ കോ​​​ടി മാ​​​ത്രം. തൊ​​​ട്ട​​​ടു​​​ത്ത വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 103 കോ​​​ടി, 130 കോ​​​ടി എ​​​ന്നി​​​ങ്ങ​​​നെ ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി​. എ​ന്നാ​ൽ, 54 കോ​​​ടി , 104 കോ​​​ടി എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വി​​​നി​​​യോ​​​ഗി​​​ക്കാ​​​തി​രു​ന്ന​ത്. 2015 -16 ൽ 92 ​​​കോ​​​ടി​ വ​​​ക​​​യി​​​രു​​​ത്തി​​​യ​​​തി​​​ൽ 88 കോ​​​ടി ചെ​​​ല​​​വ​​​ഴി​​​ച്ചു എ​​​ന്നും നി​​​യ​​​മ​​​സ​​​ഭാ രേ​​​ഖ പ​​​റ​​​യു​​​ന്നു. 2012 -16 ൽ 516 ​​​കോ​​​ടി​ വ​​​ക​​​യി​​​രു​​​ത്തി​​​യ​​​തി​​​ൽ 258 കോ​​​ടി​ വി​​​നി​​​യോ​​​ഗി​​​ച്ചി​​ല്ല.ഈ കാലയളവിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഇപ്പോൾ ചോദ്യമുന്നയിച്ച മഞ്ഞളാം കുഴി അലി തന്നെയായിരുന്നു എന്നത് ശ്രദ്ധേയമാണ്.



പിന്നീട് അധികാരത്തിലേറിയ ഒന്നാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ രണ്ട് വർഷവും താരതമ്യേന സ്ഥായിയായ തുക ബജറ്റിൽ വകയിരുത്തിയെങ്കിലും അവയെ ഫലപ്രദമായും പൂർണമായും ഉപയോഗിക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടിട്ടുണ്ട്.2017 -18 ൽ 99 ​​​കോ​​​ടി വ​​​ക​​​യി​​​രു​​​ത്തി. 82 കോ​​​ടി വി​​​നി​​​യോ​​​ഗി​​​ച്ചു. 2018 -19 ൽ 110 ​​​കോ​​​ടി​​​യോ​​​ളം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ 73 കോ​​​ടി​​​യാ​​​ണ് വി​​​നി​​​യോ​​​ഗി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, പി​​​ന്നീ​​​ടു​​​ള്ള ര​​​ണ്ടു സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും ( 2019 -20 , 20 -21) വ​​​കു​​​പ്പി​െൻറ ഫ​​​ണ്ട് കു​​​ത്ത​​​നെ കു​​​റ​​​ച്ച​ു. അ​​​നു​​​വ​​​ദി​​​ച്ച​​​തി​െൻറ പ​​​കു​​​തി​​​പോ​​​ലും വി​​​നി​​​യോ​​​ഗി​​​ച്ചി​​​ല്ല.2019-20ൽ 63 ​​​കോ​​​ടി​​​യാ​​​ണ് നീ​​​ക്കി​​​വെ​​​ച്ച​​​ത്. മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച്​ 47 കോ​​​ടി​ കു​​​റ​​​വ്. ഇ​​തി​​​ൽ വി​​​നി​​​യോ​​​ഗി​​​ച്ച​​​ത്​ 24 കോ​​​ടി മാ​​​ത്ര​ം. ഏ​​​താ​​​ണ്ട് 39 കോ​​​ടി പാ​​ഴാ​​യി. 2020-21 ൽ 52 ​​​കോ​​​ടി​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. 32 കോ​​​ടി​​യാ​​ണ്​ ചെ​​​ല​​​വ​​​ഴി​​​ച്ച​​ത്.

2019-2020 സാമ്പത്തിക വർഷത്തിൽ കേവലം 63 കോടി രൂപയാണ് ന്യൂനപക്ഷക്ഷേമത്തിന് വേണ്ടി കഴിഞ്ഞ സർക്കാർ നീക്കിവെച്ചത് . അതിനു മുൻപത്തെ വർഷത്തെ അപേക്ഷിച്ചു നോക്കുമ്പോൾ 47 കോടിയോളം രൂപ വെട്ടി കുറച്ചതായി കാണാം . എന്നാൽ ബജറ്റിൽ വകയിരുത്തിയ 63 കോടി രൂപയിൽ കേവലം 24 കോടി രൂപ മാത്രമാണ് പ്രസ്തുത സാമ്പത്തിക വര്ഷം വിനിയോഗിച്ചിട്ടുള്ളു. പ്രസ്തുത വർഷത്തിൽ ഏതാണ്ട് 39 കോടി രൂപയുടെ ഫണ്ട് ഉപയോഗിക്കപ്പെടാതെ പോയിട്ടുണ്ട്. അനുവദിക്കപ്പെട്ട ഫണ്ടിന്റെ പകുതി പോലും വിനിയോഗിക്കാൻ കഴിയാതെ പോയത് എന്ത് കൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്.രേഖകൾ പ്രകാരം 2020-2021 കാലയളവിൽ എൽ. ഡി. എഫ് സർക്കാരിന്റെ ആദ്യ വർഷം അനുവദിച്ച തുകയുടെ പകുതിയോടടുത്ത തുകയായ 52 കോടി രൂപ മാത്രമാണ് അനുവദിക്കപ്പെട്ടത്. അതിൽ 32 കോടി ചിലവഴിച്ചിട്ടുണ്ടെങ്കിലും ഏതാണ്ട് 20 കോടി രൂപ വിനിയോഗിക്കപ്പെടാതെ പോയി.

2017-21 വ​​​രെ​​​യു​​​ള്ള കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ 325 കോ​​​ടി​​​യോ​​​ളം അ​​​നു​​​വ​​​ദി​​​ച്ച​​​പ്പോ​​​ൾ 112 കോ​​​ടി​​​യോ​​​ളം പാ​​ഴാ​​യി. ഒ​​​പ്പം 2018-21 കാലയളവിൽ ​​​ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച തു​​​ക​​​യു​​​ടെ പ​​​കു​​​തി​യോടടുത്ത തുക മാ​​​ത്ര​​​മേ ചെ​​​ല​​​വ​​​ഴി​​​ച്ചി​​ട്ടു​​​ള്ളൂ .



 മ​​​റ്റു സ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​ത്യേ​​കി​​ച്ച്, ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ വ​​​കു​​​പ്പ്​ ഫ​​​ണ്ട് 1700 കോ​​​ടി​​​യാ​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച സ​​​മ​​​യ​​​ത്താ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​ത്. ഓ​​​ഖി, ര​​​ണ്ടു പ്ര​​​ള​​​യം, കോ​​​വി​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം ഫ​​​ണ്ട് കു​​​റ​​​ച്ച​​​തി​​​നു ന്യാ​​​യ​​​മാ​​​യി ഉ​​​യ​​​ർ​​​ത്താ​​​മെ​​​ങ്കി​​​ലും വ​​​ക​​​യി​​​രു​​​ത്തി​​​യ​​​തി​​​ൽ മൂ​​​ന്നി​​​ലൊ​​​ന്ന് പാ​​ഴാ​​യ​​​തി​​​ന്​ ഉ​​​ത്ത​​​ര​​​മി​​​ല്ല.

 


Tags:    
News Summary - kerala Minority Welfare fund usage data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.