തൃശൂർ: തിമിർത്തുപെയ്യുന്ന കാലവർഷം വിടവാങ്ങാൻ മടിക്കുന്നു. സെപ്റ്റംബർ 30ഓടെ തെക്ക ു പടിഞ്ഞാറൻ കാലവർഷം അവസാനിക്കുകയാണ് പതിവ്. എന്നാൽ ഇക്കുറി ഒക്ടോബർ 15ന് പിന്നാ ലെ പിൻമാറ്റം ഉണ്ടാവൂവെന്നാണ് കാലാവസ്ഥ വകുപ്പ് നിഗമനം. സെപ്റ്റംബർ ഒന്നിന് രാജ സ്ഥാനിൽ നിന്ന് പിൻമാറ്റത്തിന് തുടക്കംകുറിക്കുകയായിരുന്നു രീതി.
സെപ്റ്റംബ ർ 21 ആയിട്ടും രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങിയിട്ടില്ല. രാജസ്ഥാനിൽ നിന്ന് തുടങ്ങി മധ്യഇന്ത്യയിലൂടെ പിൻവാങ്ങി കന്യാകുമാരിയിലൂടെ വിടവാങ്ങുന്ന പ്രയാണമാണ് കാലവർഷത്തിേൻറത്. പെയ്ത്തിെൻറ സ്വഭാവം, മൺസൂൺ കാറ്റിെൻറ ഗതിവിഗതികൾ, മൺസൂൺ പാത്തിയുടെ സജീവത അടക്കം നിരീക്ഷിച്ചാണ് പിൻമാറ്റം കാലാവസ്ഥ വകുപ്പ് ഗണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നിർജീവമാകാത്ത മൺസൂൺ കാറ്റുകളാണ് മൺസൂണിന് തുണയാകുന്നത്. ഒപ്പം ബംഗാൾ ഉൾക്കടലിൽ അടിക്കടിയുണ്ടാവുന്ന ന്യൂനമർദവും കാലവർഷത്തെ പിടിച്ചുനിർത്തുന്ന ഘടകമാണ്.
അതിനിടെ, ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ സാധ്യത കൂടി നിഴലിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളെയാണ് കാര്യമായി ബാധിക്കുകയെന്ന വിലയിരുത്തലിലാണ് കാലാവസ്ഥ വകുപ്പ്. അലയൊലികൾ കേരളത്തിലടക്കം ലഭിക്കും.
തുലാവർഷം ഒക്ടോബർ മൂന്നാംവാരത്തോെടയാണ് പ്രതീക്ഷിക്കുന്നത്. ന്യൂനമർദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും സീസൺ കൂടിയാണ് തുലാവർഷക്കാലമായ ഒക്ടോബറും- ഡിസംബറും.
ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 20വരെ 1956 മില്ലീമീറ്ററിന് പകരം 2219 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 13 ശതമാനം ശരാശരി മഴയാണ് ഇതുവരെ ലഭിച്ചത്. ഇത് 19ന് അപ്പുറം പോകുേമ്പാഴാണ് അധികമഴയാവുക. നാലു ജില്ലകളിൽ അധികമഴ ലഭിച്ചു. പാലക്കാട് (42), കോഴിക്കോട് (37), മലപ്പുറം (21), കണ്ണൂർ (21). ഹൈറേഞ്ച് ജില്ലകളായ ഇടുക്കിയും (-11) വയനാടും (-05) മഴക്കമ്മി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.